ബെംഗളൂരു: സാങ്കേതിക അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരു നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജൂലൈ 31 വെള്ളിയാഴ്ച കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും. അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാൽ പൗരന്മാർ ആവശ്യത്തിന് വെള്ളം സംഭരിച്ചു വെക്കണമെന്നും സഹകരിക്കണമെന്നും ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (BWSSB) അഭ്യർത്ഥിച്ചു.
15 മണിക്കൂർ ജലവിതരണം നിലയ്ക്കും
കാവേരി പ്രോജക്ട് ഫേസ് 5 ലെ 3000 എംഎം വ്യാസമുള്ള പ്രധാന പൈപ്പ്‌ലൈനിലെ സ്‌കൂർ വാൽവിലുണ്ടായ ചോർച്ച അടയ്ക്കുന്നതിനായാണ് അടിയന്തര പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 06 മണി മുതൽ രാത്രി 09 മണി വരെ മൊത്തം 15 മണിക്കൂർ വാട്ടർ പ്യൂരിഫയറുകളുടെ പ്രവർത്തനം നിർത്തിവെക്കും. ഇതാണ് നഗരത്തിൽ കാവേരി ജലവിതരണം തടസ്സപ്പെടാൻ കാരണം.
പ്രധാനമായും ബാധിക്കുന്ന പ്രദേശങ്ങൾ
നഗരത്തിലെ നിരവധി വാർഡുകളിലും പരിസര പ്രദേശങ്ങളിലും ജലവിതരണം പൂർണ്ണമായോ ഭാഗികമായോ നിലയ്ക്കും. അനന്തപൂർ, ദൊഡ്ഡബെട്ടഹള്ളി, ചിക്കബെട്ടഹള്ളി, ഹരോഹള്ളി, കെഞ്ചനഹള്ളി, ഗോവിന്ദ്പുര, വാസുദേവപുര, മഞ്ചനഹള്ളി, കട്ടിഗേനഹള്ളി, ശ്രീനിവാസപുര, ബെല്ലള്ളി, തിരുമേനഹള്ളി, ചൊക്കനഹള്ളി, ദാസറഹള്ളി, റേച്ചനഹള്ളി, തനിസാന്ദ്ര, ഹൊരാമാവുദൽകെരെ, ജി. കോതനൂർ, നാരായൺപൂർ, കോതനൂർ, എൻ. നാഗേനഹള്ളി, കൈലാസനഹള്ളി, ബൈരതി, ബിലിഷിനഹള്ളി, ബാലഗെരെ, ബെല്ലന്ദൂർ അമനികെരെ, ബെലത്തൂർ, ബെന്നസാന്ദ്ര, ദേവരബീസനഹള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങും.
കൂടാതെ അബ്ബിഗെരെ, ചിക്കസാന്ദ്ര, ഷെട്ടഹള്ളി, കരിഹോബനഹള്ളി, അന്ധരഹള്ളി, മദരഹള്ളി, ദൊഡ്ഡബിദരകല്ല്, ലിംഗാധിരനഹള്ളി, ഹെറോഹള്ളി, ഹൊസഹള്ളി, ഗുഞ്ചൂർ, ഹഗ്ദൂർ, കടു ബീസനഹള്ളി, കായമ്മന അഗ്രഹാര, കടോഗോഡി പ്ലാൻ്റേഷൻ, രാമഗൊണ്ടനഹള്ളി, സിദ്ധാപൂർ സൊരാഹുനസെ, തുബറഹള്ളി, വർത്തൂർ, കൽക്കരെ, ഹൊറമാവ്, കെ. ചെന്നസാന്ദ്ര, വാരണാസി, വസന്തപുര, ഉള്ളാൽ സൊന്നേനഹള്ളി, ഗണകല്ലു, ഹെമ്മിഗെപുര, സോമപുര, വാരസാന്ദ്ര, തുറഹള്ളി, ഗിദ്ദകോണനഹള്ളി, അലഹള്ളി, അംബാലിപുര, അഞ്ജനപുര, ബസപുര, ബസവനപുര തുടങ്ങിയ സ്ഥലങ്ങളെയും ഇത് ബാധിക്കും.
ബേഗൂർ, ബെല്ലന്തൂർ, ചന്ദ്രശേഖർപൂർ, ദൊഡ്ഡകല്ലസന്ദ്ര, ഗൊല്ലഹള്ളി, ഗോട്ടിഗെരെ, ആറലൂർ, ജുനസാന്ദ്ര, കൈകൊണ്ടനഹള്ളി, കലേന അഗ്രഹാര, കമ്പട്ടഹള്ളി, കമ്മനഹള്ളി, കസവനഹള്ളി, കൂടാലു, പരപ്പന അഗ്രഹാര, തിപ്പസാന്ദ്ര, വജറഹള്ളി, യെലേനഹള്ളി, ഭാരതേന അഗ്രഹാര, ബോഗനഹള്ളി, ചിക്കബെല്ലന്ദൂർ, ചിക്കടേഗൂർ, ദൊഡ്ഡകണ്ണഹള്ളി, ദൊഡ്ഡടേഗൂർ, നാഗനാഥ്പൂർ എന്നീ പ്രദേശങ്ങളിലും വെള്ളം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുൻകരുതലെടുക്കാൻ നിർദേശം
രാജിനഗർ ഉൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ ജലവിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി തടസ്സം പരിഹരിക്കുമെന്നും, അസൗകര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ മുൻകൂട്ടി ആവശ്യമായ വെള്ളം ശേഖരിച്ചു വെക്കണമെന്നും BWSSB വാർത്താക്കുറിപ്പിൽ അറിയിച്ചു.
