സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

swiggy

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രാദേശിക റെസ്റ്റോറന്റുകൾ. ഓഗസ്റ്റ് 15 മുതൽ ഇരു പ്ലാറ്റ്‌ഫോമുകളെയും പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ബെംഗളൂരു റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഉയർന്ന കമ്മീഷൻ നിരക്കുകൾ, ഹോട്ടലുകളുടെ അനുമതിയില്ലാതെ നൽകുന്ന ഡിസ്‌കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത നടപടി. വരുമാനം കാർന്നുതിന്നുന്നെന്ന് ആരോപണം വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് തുടങ്ങിയ ഭാരിച്ച സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായും തങ്ങളാണ് വഹിക്കുന്നതെന്നും, എന്നാൽ ഇത്തരം ഓൺലൈൻ…

Read More

കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13-ന് പ്രൊ-കന്നഡ സംഘടനകൾ സംസ്ഥാനവ്യാപകമായി ‘കർണാടക ബന്ദ്’ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്. ബന്ദിന് പിന്തുണ നൽകാനും സഹകരിക്കാനും വ്യാപാരികൾ, വിവിധ അസോസിയേഷനുകൾ, മറ്റ് സംഘടനകൾ എന്നിവരോട് മുൻ എംഎൽഎയും കന്നഡ സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് അഭ്യർത്ഥിച്ചു. കർണാടകയിൽ തന്നെ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നത് സംസ്ഥാനത്തെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന്…

Read More

ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം ‘ജനനായകൻ’ പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമാകുന്നതിനിടെ ബെംഗളൂരുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ചിത്രം ‘ജനനായകൻ’ പ്രദർശിപ്പിച്ച തിയറ്റർ ഉപരോധിച്ച് പ്രതിഷേധം. വിജയ സേന സംഘടനയിലെ അംഗങ്ങൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നഗരത്തിലെ ഗുരുശ്രീ തിയറ്ററിൽ സിനിമയുടെ പ്രദർശനം തടസ്സപ്പെട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. ചിത്രം പ്രദർശിപ്പിക്കുന്നതിനിടെ തിയറ്ററിന് മുന്നിലെത്തിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ കവാടം ഉപരോധിച്ചു. തുടർന്ന് തിയറ്റർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയ പ്രതിഷേധക്കാർ, ചിത്രത്തിന്റെ പ്രദർശനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തു. പ്രതിഷേധക്കാരുടെ എതിർപ്പ്…

Read More

ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ബെംഗളൂരു: സാങ്കേതിക അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരു നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജൂലൈ 31 വെള്ളിയാഴ്ച കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും. അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാൽ പൗരന്മാർ ആവശ്യത്തിന് വെള്ളം സംഭരിച്ചു വെക്കണമെന്നും സഹകരിക്കണമെന്നും ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (BWSSB) അഭ്യർത്ഥിച്ചു. 15 മണിക്കൂർ ജലവിതരണം നിലയ്ക്കും കാവേരി പ്രോജക്ട് ഫേസ് 5 ലെ 3000 എംഎം വ്യാസമുള്ള പ്രധാന പൈപ്പ്‌ലൈനിലെ സ്‌കൂർ വാൽവിലുണ്ടായ ചോർച്ച അടയ്ക്കുന്നതിനായാണ് അടിയന്തര പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 06 മണി മുതൽ…

Read More

ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരിൽ 45 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട്. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ അപഗ്രഥിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ 1,413 കോടി രൂപയുടെ ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഏറ്റവും ധനികനായ മുഖ്യമന്ത്രി. 55.24 ലക്ഷം രൂപയുടെ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 45 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകൾ ആകെ പഠനം നടത്തിയ 31 മുഖ്യമന്ത്രിമാരിൽ…

Read More

ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അധിക ലഗേജുകൾ കൊണ്ടുപോകുന്നതിന് കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ കൗണ്ടറുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ അധിക ലഗേജുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം റെയിൽവേ ആരംഭിച്ചു. പോർട്ടൽ വഴിയുള്ള ബുക്കിങ് സൗകര്യം വ്യാഴാഴ്ച (ജൂലൈ 31) മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി ലഗേജ് ബുക്ക് ചെയ്യാവുന്നതാണ്. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ, ലഗേജിന്റെ വിവരങ്ങൾ എന്നിവ സൈറ്റിൽ രേഖപ്പെടുത്തുമ്പോൾ അതിനുള്ള നിരക്ക് എത്രയാണെന്ന് വെബ്സൈറ്റിൽ തെളിയും.…

Read More

ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ പ്രധാന കാഴ്ചയായ ‘അംബാരി’ ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ ബസുകൾ ഇനി കാഴ്ചകൾ കാണാൻ മാത്രമുള്ളതല്ല, ആഘോഷങ്ങൾക്കുള്ള വേദികളായും മാറും. ബെർത്ത് ഡേ പാർട്ടികൾക്കും പ്രീ-വെഡ്ഡിങ് ഷൂട്ടുകൾക്കും മറ്റ് ചെറുകിട ആഘോഷങ്ങൾക്കുമായി അംബാരി ബസുകൾ വാടകയ്ക്ക് നൽകാനുള്ള പുതിയ സംരംഭത്തിന് തുടക്കമായി. സാധാരണ ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും തെരഞ്ഞെടുക്കുന്നതിന് പകരം, നഗരക്കാഴ്ചകൾ കണ്ട് യാത്ര ചെയ്തുകൊണ്ട് ആഘോഷങ്ങൾ പങ്കുവെക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിവാഹത്തിന് മുന്നോടിയായുള്ള പ്രീ-വെഡ്ഡിങ് ഷൂട്ടുകൾക്ക് ബെംഗളൂരു നഗരത്തിലെ ചരിത്രപരമായ കേന്ദ്രങ്ങളെ പശ്ചാത്തലമാക്കി ബസിലിരുന്ന് തന്നെ…

Read More

പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ബെംഗളൂരു: റോഡ് ടാറിങ് ജോലികൾക്കായി പ്രധാന സർവീസ് റോഡ് പൂർണ്ണമായി അടച്ചതിനെ തുടർന്ന് ബെംഗളൂരു ഔട്ടർ റിങ് റോഡിൽ (ORR) വ്യാഴാഴ്ച ഉച്ചയ്ക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബയ്യപ്പനഹള്ളി, കസ്തൂരി നഗർ, ടി.സി. പാളയം മെയിൻ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മണിക്കൂറുകളോളം നിരത്തിലിടഞ്ഞത്. സാധാരണ പത്ത് മിനിറ്റിൽ താഴെ സമയം മാത്രം വേണ്ടിവരുന്ന ഒന്നര കിലോമീറ്റർ ദൂരം പിന്നിടാൻ യാത്രക്കാർക്ക് ഒന്നര മണിക്കൂറോളം സമയമെടുക്കേണ്ടി വന്നു. ടി.സി. പാളയം, രാമമൂർത്തി നഗർ, ബയ്യപ്പനഹള്ളി മേഖലകളിൽ നിന്ന് കെ.ആർ.…

Read More

കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ ‘മാജിക്’ വിദ്യ

ബെംഗളൂരു: നഗരത്തിൽ ഏറെ നാളായി നീണ്ടുപോകുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിർദേശം നൽകി. ഈജിപുര ഫ്ലൈഓവർ, യെലഹങ്ക ഫ്ലൈഓവർ, വിൻഡ് ടണൽ അണ്ടർപാസ്, ഒകാലിപുരം സിഗ്നൽ ഫ്രീ ഇടനാഴി തുടങ്ങിയ വൻകിട പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് ജി.ബി.എ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് ഈ കർശന നിർദേശം നൽകിയത്. ഈജിപുര ഫ്ലൈഓവറിന്റെ നിർമ്മാണം വേഗത്തിലാക്കും ഈജിപുര ഫ്ലൈഓവർ സ്ഥലം സന്ദർശിച്ച ചീഫ് കമ്മീഷണർ, ഇന്ദിരാനഗർ റാംപിലെ…

Read More