ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അധിക ലഗേജുകൾ കൊണ്ടുപോകുന്നതിന് കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ കൗണ്ടറുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ അധിക ലഗേജുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം റെയിൽവേ ആരംഭിച്ചു. പോർട്ടൽ വഴിയുള്ള ബുക്കിങ് സൗകര്യം വ്യാഴാഴ്ച (ജൂലൈ 31) മുതൽ പ്രാബല്യത്തിൽ വരും.

യാത്രക്കാർക്ക് www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി ലഗേജ് ബുക്ക് ചെയ്യാവുന്നതാണ്. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ, ലഗേജിന്റെ വിവരങ്ങൾ എന്നിവ സൈറ്റിൽ രേഖപ്പെടുത്തുമ്പോൾ അതിനുള്ള നിരക്ക് എത്രയാണെന്ന് വെബ്സൈറ്റിൽ തെളിയും. അതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ടുമായി സ്റ്റേഷനിലെ പാർസൽ ഓഫീസിലെത്തി ഭാരം തിട്ടപ്പെടുത്തി തുകയടയ്ക്കാം. തുകയടച്ച ശേഷം ലഭിക്കുന്ന രസീത് ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ലഗേജ് കൈപ്പറ്റേണ്ടത്. ‘ട്രാക്ക് ആൻഡ് ട്രെയ്സ്’ (Track And Trace) സൗകര്യം വഴി ലഗേജിന്റെ തത്സമയ വിവരങ്ങൾ നിരീക്ഷിക്കാനും സാധിക്കും. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ യാത്രികർക്ക് എസ്.എം.എസ് സന്ദേശവും ലഭിക്കും.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

വിവിധ ക്ലാസുകളിൽ സൗജന്യമായി കൊണ്ടുപോകാവുന്നതും അധിക നിരക്ക് നൽകി കൊണ്ടുപോകാവുന്നതുമായ ലഗേജ് പരിധിയും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ക്ലാസിൽ 35 കിലോ വരെ സൗജന്യമായും 70 കിലോ വരെ നിരക്ക് നൽകിയും കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിലും എസി 3-ടയർ/ചെയർ കാറിലും 40 കിലോ വീതമാണ് സൗജന്യ പരിധി. എങ്കിലും സ്ലീപ്പറിൽ 80 കിലോ വരെയും എസി 3-ടയറിൽ 40 കിലോ വരെയും അധികമായി ബുക്ക് ചെയ്യാം. എസി 2-ടയറിൽ അധിക ലഗേജ് അനുവദിക്കില്ല. അതേസമയം, ഫസ്റ്റ് ക്ലാസ് എസിയിൽ 70 കിലോ സൗജന്യമായും 150 കിലോ വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാൻ അനുമതിയുണ്ട്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

ബുക്ക് ചെയ്യേണ്ട രീതി

  • യാത്രക്കാർ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പാഴ്‌സൽ പോർട്ടലായ www.parcel.indianrail.gov.in സന്ദർശിക്കുക.
  • പോർട്ടലിൽ നിങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ നമ്പർ, ലഗേജിന്റെ അളവുകൾ എന്നിവ നൽകുക.
  • വിവരങ്ങൾ നൽകിക്കഴിയുമ്പോൾ സിസ്റ്റം സ്വയം കണക്കാക്കുന്ന ഏകദേശ ചരക്കുകൂലി സ്ക്രീനിൽ കാണാം. ഈ ഓൺലൈൻ അപേക്ഷയുടെ ഒരു പ്രിന്റൗട്ട് എടുക്കുക.
  • യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാഴ്‌സൽ ഓഫീസിൽ അപേക്ഷയുടെ പ്രിന്റൗട്ടും ലഗേജും നൽകുക. അവിടെ വച്ച് ലഗേജിന്റെ അന്തിമ തൂക്കവും നിരക്കും സ്ഥിരീകരിക്കും.
  • നിർദ്ദിഷ്ട തുക നൽകിയ ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചു വയ്ക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts