ഡികെഎസിനെ അനുനയിപ്പിച്ചത് സോണിയയുടെ ഇടപെടലിൽ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം ആവശ്യമാണെന്നു ഡി.കെ.യുടെ നിർബന്ധം. പൂർണ ടേമില്ലെങ്കിൽ ആദ്യ ടേമിൽ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാനില്ലെങ്കിൽ മുഖ്യമന്ത്രിയാകാനില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലാതെ എം.എൽ.എയായി തുടരുമെന്നായിരുന്നു ഡി.കെ മുന്നോട്ടുവെച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലരും പല തവണ പല തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.…

Read More

സോണിയ ഗാന്ധി വിഷകന്യകയും രാഹുൽ ഗാന്ധി ഭ്രാന്തനും, അധിക്ഷേപ പരാമർശവുമായി എംഎൽഎ

ബെംഗളൂരു: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി ബിജെപി എംഎൽഎ . സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുകൊണ്ടാണ് അധിക്ഷേപിച്ചത്. ബിജാപൂർ സിറ്റി ബസവനഗൗഡ പാട്ടീൽ യത്‌നാൽ ആണ് ഇരുവർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാജ്യം നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജൻസിയായ സോണിയ ഗാന്ധിയെന്നും അദ്ദേഹം അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കർണാടകയിലെ കൊപ്പലിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപുരയിൽ നിന്ന് യത്നാൽ ജനവിധി തേടുന്നുണ്ട്.

Read More

സോണിയ ഗാന്ധി വിഷ കന്യക ; ബസനഗൗഡ യന്തല്‍

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരും മുറുകുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വിഷകന്യക എന്നും പാക്, ചൈനീസ് ഏജന്‍റ് എന്നും ആക്ഷേപിച്ച്‌ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ യന്തല്‍ രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ വിഷപാമ്പിനോട് ഉപമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലോകം മൊത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച്‌ സ്വീകരിക്കുകയും അദ്ദേഹം ലോക നേതാവ് എന്ന പദവി നേടുകയും ചെയ്തു.…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി : മുന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ആണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ സോണിയാ ഗാന്ധിക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയും ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി 3 മുതല്‍ സോണിയാ ഗാന്ധിക്ക് സുഖമില്ലായിരുന്നു എന്നാണ്…

Read More

ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് സോണിയ ഗാന്ധി, നാളെ പ്രിയങ്ക എത്തും 

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു രാഹുൽഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് സോണിയ ഗാന്ധി. കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര. അവശത മറന്നാണ് നാലര കിലോമീറ്റർ ദൂരം സോണിയ ഗാന്ധി നടന്നത്. രാഹുലിനൊപ്പം അഭിവാദ്യം ചെയ്ത പദയാത്ര പ്രവർത്തകർക്ക് ആവേശമായി.

Read More

സോണിയ ഗാന്ധിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു 

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ്- 19 സ്ഥിരീകരിച്ചു. പാർട്ടി എംപിയും കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറിയുമായ ജയറാം രമേശാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് -19 സ്ഥിരീകരിച്ചു. സർക്കാർ പ്രോട്ടോക്കോൾ പ്രകാരം അവർ ഐസൊലേഷനിൽ തുടരും’ ജയറാം രമേശ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജൂണിൽ കൊവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

Read More

സോണിയയേയും രാഹുൽ ഗാന്ധിയേയും ഇ. ഡി വീണ്ടും ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ആണ് വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി ആലോചിക്കുന്നത്. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെൽ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകൾ റെയ്ഡുകളിൽ കണ്ടെത്തിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. യാങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരി ഉടമകൾ സോണിയ ഗാന്ധിയും…

Read More

സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി : നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകും. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇന്നലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായിരുന്നു. 6 മണിക്കൂറിലധികം നേരം ചോദ്യം ചെയ്യല്‍ നീണ്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഏജന്‍സിയുടെ ഓഫീസില്‍ നിന്ന് അവര്‍ പുറപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ,…

Read More

ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും.

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയും. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി മാറിയേക്കും. പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയും. ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനവും പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. 2014ലേറ്റ പരാജയത്തിന് പിന്നാലെ രാജിവെക്കാന്‍ സോണിയാ ഗാന്ധിയും രാഹുലും രാജി…

Read More
Click Here to Follow Us