സോണിയ ഗാന്ധി വിഷ കന്യക ; ബസനഗൗഡ യന്തല്‍

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരും മുറുകുന്നു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വിഷകന്യക എന്നും പാക്, ചൈനീസ് ഏജന്‍റ് എന്നും ആക്ഷേപിച്ച്‌ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ യന്തല്‍ രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ വിഷപാമ്പിനോട് ഉപമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ലോകം മൊത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച്‌ സ്വീകരിക്കുകയും അദ്ദേഹം ലോക നേതാവ് എന്ന പദവി നേടുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ കോബ്രയോട് ഉപമിക്കുകയും വിഷം പുരണ്ടതാണെന്ന് പറയുകയും ചെയ്യുന്നു. സോണിയാ ഗാന്ധിയുടെ ഉത്തരവിന് അനുസരിച്ച്‌ നൃത്തം വെക്കുന്ന നേതാക്കളാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. അവര്‍ വിശകന്യകയാണ്. ഇന്ത്യയെ തകര്‍ത്ത ചൈനയുടെയും പാകിസ്താന്‍റെയും ഏജന്റാണ് അവര്‍ എം.എല്‍.എ പറഞ്ഞു.

ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തി. ബസനഗൗഡയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഗാര്‍ഖെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ചത് വിവാദമായിരുന്നു. എന്നാല്‍ മോദിയെ അല്ല, ബി.ജെ.പി ആശയത്തെ ആണ് താന്‍ ഉദ്ദേശിച്ചതെന്ന് ഗാര്‍ഖെ വിശദീകരണ വുമായി എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us