ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി.
മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനസ്ഥാപിക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനങ്ങൾ. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് എന്നീ നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന കുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം ചെയ്യുന്ന നിയമം കൊണ്ടുവരാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം നൽകാനും ഉറപ്പുനൽകിയിട്ടുണ്ട്.
ഗർഭിണികൾക്ക് ആറ് മാസത്തേക്ക് 6,000 രൂപ, സ്ത്രീ ശക്തി സ്വയം സഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളൽ, അംഗൻവാടി ജീവനക്കാർക്ക് പെൻഷൻ, ഓട്ടോ ഡ്രൈവർമാർക്ക് പ്രതിമാസം 2,000 രൂപ, 2,000 രൂപ എന്നിങ്ങനെയാണ് ജെഡിഎസ് നൽകുന്ന മറ്റ് ഉറപ്പുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.