കേരളത്തിലേക്കും ഇനി ഇ –ബസിൽ പോകാം

ബെംഗളൂരു: കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി സ്വകാര്യ ഏജൻസികൾ. ബെംഗളൂരു– തിരുപ്പതി സംസ്ഥാനാന്തര റൂട്ടിൽ ഫ്രെഷ് ബസ്, ന്യൂ ഗോ എന്നീ ഏജൻസികളാണ് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചത്. ഡീസൽ ബസുകളെ അപേക്ഷിച്ച് ചെലവ് കുറവും സംസ്ഥാനാന്തര പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഇളവുമാണ് ഇലക്ട്രിക് ബസ് സർവീസിന് അനുകൂലമായിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നതും മലബാർ മേഖലയിലേക്ക് സർവീസ് ആരംഭിക്കുന്നതിന് സൗകര്യപ്രദമാണ്. കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിൽപെടുത്തി ആദ്യഘട്ടത്തിലെ 50 ബസുകളിൽ 34 ബസുകളാണ് ലഭിച്ചത്. 200 നോൺ എസി ബസുകൾ കൂടി ഒരു വർഷത്തിനുള്ളിൽ ലഭിക്കും.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ, ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് റൂട്ട് പരിശോധന ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. കർണാടക ആർടിസി നിലവിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരു, വിരാജ്പേട്ട്, മടിക്കേരി, ദാവനഗരെ എന്നിവിടങ്ങളിലേക്കാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നത്. വാടക അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയാണ് കർണാടക ആർടിസിക്കായി ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts