എംഎൽഎയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് മോഷ്ടിച്ചു

ബെംഗളൂരു:കോൺഗ്രസ് എംഎൽഎ യുടെ കാറിന്റെ ചില്ല് പൊട്ടിച്ച്, അദ്ദേഹത്തിന്റെ ഭാര്യയുടെ ബാഗ് കവർന്ന് മോഷ്ടാവ്.

ഹോസ്‌കോട്ടെ എംഎൽഎ ശരത് കുമാർ ബച്ച ഗൗഡയുടെ എസ് യു വി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്. ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. ഈ സമയം മറ്റൊരു ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.

  പക്ഷിപ്പനി ഭീതി വർദ്ധിക്കുന്നു: 50-ലധികം മയിലുകൾ ചത്തു!

രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ല് കല്ലുകൊണ്ട് തകർത്ത് സീറ്റിൽ വെച്ച ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞത്. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകർ തടിച്ചുകൂടി. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. സിസിടിവി പരിശോധനയിൽ 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ബാഗുമായി പോകുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts