ശിവമോഗ: 75 വയസ്സ് തികയുന്നവർ അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത സാഗർ എംഎൽഎ ഗോപാലകൃഷ്ണ ബേലൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് ഇറങ്ങിയാൽ അദ്ദേഹത്തിന് പകരക്കാരനാകാൻ എറ്റവും യോഗ്യൻ ഗഡ്കരിയാണെന്നും അതു ശരിയായ തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. 75 വയസ്സ് തികഞ്ഞതിന് ബി.എസ്. യെദ്യൂരപ്പയെ കരയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയ ബിജെപികാർ ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ ആർ.എസ്.എസ് മേധാവിയുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം…
Read MoreTag: congress mla
എംഎൽഎയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് മോഷ്ടിച്ചു
ബെംഗളൂരു:കോൺഗ്രസ് എംഎൽഎ യുടെ കാറിന്റെ ചില്ല് പൊട്ടിച്ച്, അദ്ദേഹത്തിന്റെ ഭാര്യയുടെ ബാഗ് കവർന്ന് മോഷ്ടാവ്. ഹോസ്‌കോട്ടെ എംഎൽഎ ശരത് കുമാർ ബച്ച ഗൗഡയുടെ എസ് യു വി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്. ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. ഈ സമയം മറ്റൊരു ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ…
Read Moreടിപ്പു സുൽത്താന്റെ പ്രതിമ കർണാടകയിൽ സ്ഥാപിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ
ബെംഗളൂരു: കർണാടകയിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ്. എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മൈസൂരുവിലോ, ശ്രീരംഗപട്ടണത്തിലോ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കും. വരും തലമുറയ്‌ക്ക് മുന്‍പില്‍ ഈ പ്രതിമ യഥാര്‍ത്ഥ ചരിത്രത്തെ പ്രതിനിധീകരിക്കും. ബിജെപി ഭരണത്തില്‍ ധീരയോദ്ധാവായ ടിപ്പു സുല്‍ത്താന്റെ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക നമ്മുടെ അടിസ്ഥാന ആവശ്യമാണ്. നൂറടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിക്കുകയെന്നും തന്‍വീര്‍ വ്യക്തമാക്കി. ഇസ്ലാമില്‍ വിഗ്രഹ…
Read Moreകോൺഗ്രസ് എംഎൽഎ യുടെ പരാമർശം വിവാദത്തിൽ
ബെംഗളൂരു: കർണാടകയിൽ വൊക്കലിഗ വിഭാഗക്കാരേക്കാൾ കൂടുതൽ മുസ്ലീംങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് എം എൽ എ ബി. സെഡ്. സമീർഖാന്റെ പരാമർശം വൻ വിവാദത്തിലേക്ക് . ബിജെപിയിലെ വൊക്കലിഗ നേതാക്കൾ സമീർഖാനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയമായി മേൽക്കോയ്മയുള്ള സമുദായത്തെ താഴ്ത്തികെട്ടാൻ ആണ് ഖാന്റെ ശ്രമമെന്നു ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അതേ സമയം, വിവാദ പ്രസ്താവനയിൽ അനുനയ നീക്കവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വൊക്കലിഗ മഠാധിപതി നിർമ്മലാനന്ദ കോൺഗ്രസ് നേതാക്കളെ അതൃപ്തി അറിയിച്ചു.
Read Moreഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട യുവാവിന്റെ കരണത്തടിച്ച് കോൺഗ്രസ് എംഎൽഎ
ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് നിയമസഭാ സാമാജികൻ (എംഎൽഎ) നാഗരിക സൗകര്യങ്ങളെച്ചൊല്ലി ചോദ്യം ചെയ്തതിന് ഒരു യുവാവിനെ ശാരീരികമായി ആക്രമിച്ചത് വിവാദത്തിലായി. ഏപ്രിൽ 20 ബുധനാഴ്ച, തുംകുരു എം.എൽ.എ വെങ്കിട്ടരമണപ്പ എം.എൽ.എ ആണ് നരസിംഹമൂർത്തി എന്ന വ്യക്തിയുടെ കരണത്തടിച്ചത്. നാഗേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള മൂർത്തി തന്റെ ഗ്രാമത്തിൽ നല്ല റോഡുകളും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയെ സമീപിച്ചു. എന്നാൽ, ചോദ്യത്തിൽ പ്രകോപിതനായ വെങ്കിട്ടരമണപ്പ യുആവിന്റെ കരണത്തടിക്കുകയായിരുന്നു. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പാവഗഡ…
Read Moreമുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിൽ നിന്ന് ഹിജാബ് സംരക്ഷിക്കും; വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ
ബെംഗളൂരു : ഇന്ത്യയിൽ ബലാത്സംഗ സംഭവങ്ങൾ കൂടുതലാണെന്നും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുമെന്നും കർണാടക കോൺഗ്രസ് എംഎൽഎ ബി ഇസഡ് സമീർ അഹമ്മദ് ഖാൻ. തന്റെ പ്രസ്താവനയെ ന്യായീകരിച്ച്, താൻ തന്റെ കാഴ്ചപ്പാട് മാത്രമാണ് നൽകിയതെന്നും ഈ വിഷയത്തിൽ മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. “സ്ത്രീകളുടെ സൗന്ദര്യം തുറന്നുകാട്ടാൻ പാടില്ല. ആരും അവരുടെ മേൽ കണ്ണ് വെയ്ക്കരുത്. മുസ്ലീം സ്ത്രീകൾ പണ്ടുമുതലേ ഹിജാബ് ധരിക്കുന്നു,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്കിടയിൽ ഹിജാബ് ധരിക്കാത്തവർ ചുരുക്കം. ഹിജാബ്…
Read More