ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട യുവാവിന്റെ കരണത്തടിച്ച് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് നിയമസഭാ സാമാജികൻ (എം‌എൽ‌എ) നാഗരിക സൗകര്യങ്ങളെച്ചൊല്ലി ചോദ്യം ചെയ്തതിന് ഒരു യുവാവിനെ ശാരീരികമായി ആക്രമിച്ചത് വിവാദത്തിലായി. ഏപ്രിൽ 20 ബുധനാഴ്ച, തുംകുരു എം.എൽ.എ വെങ്കിട്ടരമണപ്പ എം.എൽ.എ ആണ് നരസിംഹമൂർത്തി എന്ന വ്യക്തിയുടെ കരണത്തടിച്ചത്.

നാഗേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള മൂർത്തി തന്റെ ഗ്രാമത്തിൽ നല്ല റോഡുകളും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയെ സമീപിച്ചു. എന്നാൽ, ചോദ്യത്തിൽ പ്രകോപിതനായ വെങ്കിട്ടരമണപ്പ യുആവിന്റെ കരണത്തടിക്കുകയായിരുന്നു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

സംഭവം ക്യാമറയിൽ പതിഞ്ഞതോടെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പാവഗഡ തഹസിൽദാർ ഓഫീസിന് പുറത്ത് വെങ്കിട്ടരമണപ്പയുടെ അടുത്തേക്ക് വരുന്ന മൂർത്തി, എംഎൽഎയുടെ സഹായികളും മറ്റ് ഉദ്യോഗസ്ഥരും അവരെ വളയുന്നത് വീഡിയോയിൽ കാണാം. തന്റെ ഗ്രാമത്തിൽ ശരിയായ റോഡുകളും കുടിവെള്ള വിതരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് മൂർത്തി എംഎൽഎയോട് ആവശ്യപ്പെടുന്നത് കാണാം. എന്നാൽ, മൂർത്തി സംസാരിക്കുന്നതിനിടയിൽ വെങ്കിട്ടരമണപ്പ പെട്ടെന്ന് അയാളുടെ കവിളിൽ അടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts