ഹൈദരാബാദിലെ വെടിവെപ്പ്: ശരിയായ നടപടിയെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ

ബെംഗളൂരു: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലുപ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ.

ശരിയായതും സമയബന്ധിതവുമായ നടപടിയാണ് ഹൈദരാബാദ് പോലീസ് സ്വീകരിച്ചതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു.

പോലീസിന്റെ മുന്നിലുണ്ടായ സാഹചര്യം പരിശോധിക്കുമ്പോൾ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ പോലീസ് കടുത്ത സമ്മർദത്തിലാകുമായിരുന്നു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ശക്തമായ നടപടിയെടുക്കേണ്ടിവന്നത്. പ്രതികൾക്കുള്ള ശിക്ഷയല്ല, സ്വയം രക്ഷയ്ക്കായുള്ള നടപടിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ ഹേമന്ത് നിബാൽക്കർ പറഞ്ഞു.

പോലീസ് നടപടി നിയമപരമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകും. ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്നവർ കാത്തിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പോലീസ് നടപടിയെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും പിന്തുണച്ചു. പോലീസ് സ്വയം രക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts