സമാന്തരമായി രണ്ടു റൺവേകളുള്ള ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം!!

ബെംഗളൂരു: സമാന്തരമായി രണ്ടു റൺവേകളുള്ള ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം. കെംപെഗൗഡ  അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം റൺവേ പ്രവർത്തനം തുടങ്ങി.

ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെള്ളിയാഴ്ച വൈകീട്ട് 4.37-ന് പുതിയ റൺവേയിൽനിന്ന് ആദ്യമായി പറന്നുയർന്നത്. രണ്ടാമത്തെ റൺവേ പ്രവർത്തനസജ്ജമായതോടെ വിമാനത്താവളത്തിൽ ഒരേസമയം രണ്ടുവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും കഴിയുമെന്നും ഇത് ചരിത്ര ദിനമാണെന്നും സി.ഇ.ഒ. ഹരിമാരാർ പറഞ്ഞു.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

ആദ്യഘട്ടത്തിൽ തെളിഞ്ഞ കാഴ്ചയുള്ളപ്പോൾ മാത്രം വിമാനമിറക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. മറ്റ് അനുമതികൾ ലഭിക്കുന്നതുവരെ ഭാഗികമായായിരിക്കും രണ്ടാം റൺവേയുടെ പ്രവർത്തനം. 4000 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ളതാണ് രണ്ടാം റൺവേ. ഭാവിയിൽ അന്താരാഷ്ട്ര വിമാനസർവീസുകളും ഇവിടെനിന്ന് നടത്തിത്തുടങ്ങും.

പൂർണമായും പ്രവർത്തനം തുടങ്ങിയശേഷം ഒന്നാം റൺവേ നവീകരണത്തിനായി അടച്ചിടാനും തീരുമാനമുണ്ട്. ഇതിന്റെ നവീകരണം പൂർത്തിയാകുന്നതോടെ രണ്ടു റൺവേകളുടെയും സേവനം യാത്രക്കാർക്ക് ലഭ്യമാകും.

  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!

കൂടുതൽ വിമാനങ്ങളും ബെംഗളൂരുവിൽനിന്ന് സർവീസ് തുടങ്ങും. ഇതോടെ ദക്ഷിണേന്ത്യയിൽനിന്നുള്ള കൂടുതൽ യാത്രക്കാർ കെംപെഗൗഡ വിമാനത്താവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
[masterslider id="10"]

Related posts

Click Here to Follow Us