തുമകൂരുവിൽ ഹോട്ടലുടമയെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു!

ബെംഗളൂരു: ഹോട്ടലുടമയായ ഹോമ്പയ്യപാളയ സ്വദേശി ആർ. ഹനുമേഗൗഡ (45)യെയാണ് ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നത്.

ഇയാളുടെ ഭാര്യ വിദ്യ (32), സമീപവാസിയായ സതീഷ് (22) എന്നിവർ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പോലീസ് അറിയിച്ചു.

സംഭവദിവസം രാത്രി ഹനുമേഗൗഡയുടെ കൂട്ടുകാരിലൊരാൾ സതീഷിനെ വിദ്യയ്ക്കൊപ്പം കണ്ടു. തുടർന്ന് ഇയാൾ ഹനുമേഗൗഡയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് കടയിൽ നിന്ന് ഹനുമേഗൗഡ രാത്രി 11 മണിയോടെ വീട്ടിലെത്തിയത്.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

വീട്ടിലെത്തിയപ്പോൾ സതീഷും വീട്ടിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തതോടെ സതീഷും വിദ്യയും ചേർന്ന് ആയുധമുപയോഗിച്ച് ഹനുമേഗൗഡയെ കുത്തുകയായിരുന്നു. ഇയാൾ മരിച്ചെന്നു മനസിലായതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

വീട്ടിൽനിന്ന് ബഹളം കേട്ടതിനെത്തുടർന്ന് ഓടിയെത്തിയ അയൽക്കാരാണ് ഹനുമേഗൗഡ കുത്തേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഏറെക്കാലമായി മുംബൈയിൽ ഹോട്ടൽ നടത്തിയിരുന്ന ഹനുമേഗൗഡ കനത്ത നഷ്ടത്തെത്തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് തുമകൂരുവിൽ തിരിച്ചെത്തിയത്. തുടർന്ന് സുഹൃത്തുമായി ചേർന്ന് ഹൈവേസൈഡിൽ രാത്രികാലങ്ങളിൽമാത്രം തുറക്കുന്ന ഹോട്ടൽ തുടങ്ങുകയായിരുന്നു.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

വല്ലപ്പോഴും മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നതെന്ന് അയൽക്കാർ പോലീസിന് മൊഴിനൽകി. ഏറെക്കാലമായി ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts