രണ്ടു ദിവസം കൂടി മഴ തുടർന്നേക്കും; മഴക്കൊപ്പം മരം കോച്ചുന്ന തണുപ്പും; കിടിലൻ കാലാവസ്ഥയിലൂടെ നഗരം മുന്നോട്ട്…

ബെംഗളുരു : കോവിഡ് ഭീഷണി തുടരുമ്പോൾ തന്നെ മഴയും മഴക്കെടുതികളും നഗരത്തിൽ നിന്ന് വിട്ട് മാറിയിട്ടില്ല.

വരും ദിവസങ്ങളിലും ബെംഗളുരുവിൽ മഴ തുടർന്നേക്കുമെന്നാണ് പ്രവചനം.

അതോടെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലായി.

നാളെയും മറ്റന്നാളും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം ബെംഗളുരുവിൽ തണുപ്പും കൂടി. ഞായറാഴ്ച താപനില 20 ഡിഗ്രിയിൽ താഴെയായിരുന്നു.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിടുന്ന കണക്കനുസരിച്ച്, കാലവർഷം തുടങ്ങി ഇതുവരെ നഗരത്തിൽ 591മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

3 വർഷത്തിനിടെ ഇത്രയധികം മഴ ലഭിക്കുന്നത് ഇത് ആദ്യമായാണ്.

ഈ മാസം മാത്രം ലഭിച്ചത് 209 മില്ലിമീറ്റർ മഴയാണ്.

ഈ മാസം എട്ടിനുണ്ടായ കനത്ത മഴയിൽ നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.

മരം വീഴൽ, വൈദ്യുതി മുടക്കം, വെള്ള്ളപ്പൊക്കം, ഗതാഗതക്കുരുക്ക് തുടങ്ങിയ മഴക്കെടുതികൾ നേരിടാൻ  കൺട്രോൾ റൂം സജ്ജമാണെന്നു ബിബിഎംപി കമ്മിഷണർ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts