കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ കയ്യോടെ പിടികൂടി യുവതിയും സുഹൃത്തുക്കളും

ബെംഗളൂരു: അഞ്ചു വർഷമായി നഗരത്തിൽ താമസക്കാരനായ അവിവാഹിതനും, ഇലക്ട്രോണിക്സ് ഷോറൂമിൽ ജീവനക്കാരനുമായ 34 കാരനാണ് പിടിയിലായത്.

സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി രാവിലെ 10.30 ഓടെ കുളിക്കാൻ കയറിയത് ശ്രദ്ധയിൽ പെട്ട അയൽവാസിയായ യുവാവ് പിന്നാലെ എത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ഇക്കാര്യം യുവതി തിരിച്ചറിഞ്ഞെന്നു മനസിലായ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുളേയും കൂട്ടി യുവതി യുവാവിൻ്റെ വീട്ടിലെത്തി മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

യുവാവ് കാര്യം നിഷേധിച്ചതിനാൽ മൊബൈൽ ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. റി സൈക്കിൾ ബിന്നിൽ നിന്ന് വിഡിയോ കണ്ടെത്തിയതോടെ യുവാവിനെ പോലീസിൽ ഏൽപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts