ഐ.പി.എൽ.ലിൽ വീണ്ടും മലയാളി തിളക്കം; സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ പതറി ചെന്നൈ

ദുബായ്: ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ തകര്‍ത്തടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. വെറും 19 ബോളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു 32 പന്തില്‍ 74 റണ്‍സുമായാണ് തന്റെ കുതിപ്പ് അവസാനിപ്പിച്ചത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയാൽസിന് തിളക്കമാർന്ന വിജയം. ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകള്‍ സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ഒരൊറ്റ ഫോര്‍ മാത്രമാണ് സഞ്ജു നേടിയത്. 11.4 ഓവറില്‍ ടീം സ്‌കോര്‍ 132ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216…

Read More

അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ക്വാറൻറീൻ 7 ദിവസമാക്കി കുറച്ചു.

തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറൻ്റെെൻ എന്നിവയിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ഇനി മുതൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ. അതേസമയം, സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറൻ്റൈൻ ഏഴ് ദിവസമാക്കി കുറച്ചു. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കും…

Read More

ബെംഗളൂരുവിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്ന് മുന്നോട്ട്;കർണാടകയിൽ ഇന്ന് 83 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 83 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6974 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :83(122) ആകെ കോവിഡ് മരണം :8228(8145) ഇന്നത്തെ കേസുകള്‍ :6974(7339) ആകെ പോസിറ്റീവ് കേസുകള്‍ :533850(526876) ആകെ ആക്റ്റീവ് കേസുകള്‍ : 93153(95335) ഇന്ന് ഡിസ്ചാര്‍ജ് :9073(9925) ആകെ ഡിസ്ചാര്‍ജ് :432450(423377) തീവ്ര പരിചരണ വിഭാഗത്തില്‍ :822(809) കര്‍ണാടകയില്‍…

Read More

രണ്ടു ദിവസം കൂടി മഴ തുടർന്നേക്കും; മഴക്കൊപ്പം മരം കോച്ചുന്ന തണുപ്പും; കിടിലൻ കാലാവസ്ഥയിലൂടെ നഗരം മുന്നോട്ട്…

ബെംഗളുരു : കോവിഡ് ഭീഷണി തുടരുമ്പോൾ തന്നെ മഴയും മഴക്കെടുതികളും നഗരത്തിൽ നിന്ന് വിട്ട് മാറിയിട്ടില്ല. വരും ദിവസങ്ങളിലും ബെംഗളുരുവിൽ മഴ തുടർന്നേക്കുമെന്നാണ് പ്രവചനം. അതോടെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലായി. നാളെയും മറ്റന്നാളും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ബെംഗളുരുവിൽ തണുപ്പും കൂടി. ഞായറാഴ്ച താപനില 20 ഡിഗ്രിയിൽ താഴെയായിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിടുന്ന കണക്കനുസരിച്ച്, കാലവർഷം തുടങ്ങി ഇതുവരെ നഗരത്തിൽ 591മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 3 വർഷത്തിനിടെ ഇത്രയധികം മഴ ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഈ മാസം മാത്രം…

Read More

കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ കയ്യോടെ പിടികൂടി യുവതിയും സുഹൃത്തുക്കളും

ബെംഗളൂരു: അഞ്ചു വർഷമായി നഗരത്തിൽ താമസക്കാരനായ അവിവാഹിതനും, ഇലക്ട്രോണിക്സ് ഷോറൂമിൽ ജീവനക്കാരനുമായ 34 കാരനാണ് പിടിയിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി രാവിലെ 10.30 ഓടെ കുളിക്കാൻ കയറിയത് ശ്രദ്ധയിൽ പെട്ട അയൽവാസിയായ യുവാവ് പിന്നാലെ എത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇക്കാര്യം യുവതി തിരിച്ചറിഞ്ഞെന്നു മനസിലായ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുളേയും കൂട്ടി യുവതി യുവാവിൻ്റെ വീട്ടിലെത്തി മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. യുവാവ് കാര്യം നിഷേധിച്ചതിനാൽ മൊബൈൽ ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. റി സൈക്കിൾ ബിന്നിൽ നിന്ന് വിഡിയോ കണ്ടെത്തിയതോടെ യുവാവിനെ പോലീസിൽ ഏൽപ്പിച്ചു.

Read More

മുന്‍ മന്ത്രിയുടെ മകന്‍ ആദിത്യ അല്‍വയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബെംഗളൂരു: മുന്‍ മന്ത്രിയുടെ മകന്‍ ആദിത്യ അല്‍വയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കന്നഡ ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ക്രൈംബ്രാഞ്ച് അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് അല്‍വയുടെ മകന്‍ ആദിത്യ അല്‍വയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അദ്ദേഹം രാജ്യത്ത് നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചേക്കുമെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ബന്ധു കൂടിയാണ് ആല്‍വ. അല്‍വ ഇന്ത്യയിലാണെന്നും അറസ്റ്റ് ഒഴിവാക്കാന്‍…

Read More

കഞ്ചാവുവേട്ട ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരിൽ കൂടുതലും വിദ്യാർഥികൾ; ലഹരിക്ക് അടിമപ്പെടുന്നവരിൽ കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ

ബെംഗളൂരു: കഞ്ചാവുവേട്ട ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരിൽ കൂടുതലും വിദ്യാർഥികൾ; ലഹരിക്ക് അടിമപ്പെടുന്നവരിൽ കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്. ലഹരിമരുന്ന് വിതരണക്കാർ ആദ്യം വിദ്യാർഥികൾക്ക് സൗജന്യമായി ലഹരിമരുന്നു നൽകി വശത്താക്കിയശേഷം പതിയെ ഇവരെ ലഹരിമരുന്നു കച്ചവടത്തിലേക്കു തിരിക്കുകയാണ് പതിവ്. പിടിയിലാകുന്നവരിൽ മലയാളി വിദ്യാർഥികളുമുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം മലയാളി വിദ്യാർഥികളാണ് കഞ്ചാവുമായി പിടിയിലായത്. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന് വിചാരിച്ചാണ് വിദ്യാർഥികൾ ലഹരിമരുന്നു വിൽപ്പനയിലേക്ക്‌ തിരിയുന്നത്. രണ്ടാഴ്ച മുമ്പ് 53 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു വിദ്യാർഥികളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ…

Read More

അവസാന നിമിഷം തീരുമാനം മാറ്റി; സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി

ബെംഗളൂരു: ഈ മാസം 21ന് ഒമ്പതാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സംശയനിവാരണത്തിന് ആവശ്യമെങ്കിൽ സ്കൂളുകളിലെത്താമെന്ന തീരുമാനം അവസാനനിമിഷം പിൻവലിച്ചതോടെ സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി. കഴിഞ്ഞദിവസം പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാർ അറിയിച്ചത് സംസ്ഥാനത്തെ സ്കൂളുകളും പി.യു. കോളേജുകളും 21 മുതൽ തുറക്കാമെങ്കിലും റെഗുലർ ക്ലാസുകൾ ആരംഭിക്കില്ലെന്നായിരുന്നു. പക്ഷേ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഇപ്പോൾ സ്കൂളിലെത്തുന്നത് ഉചിതമല്ലെന്നും സെപ്റ്റംബർ അവസാനം വരെ വിദ്യാർഥികളെ സ്കൂളിലേക്ക് വരാൻ അനുവദിക്കരുതെന്നും ഞായറാഴ്ച സർക്കാർ വ്യക്തമാക്കി. 21 മുതൽ തുറക്കാമെന്ന…

Read More

ഡി.വൈ.എസ്.പി.ഗണപതിയുടെ ആത്മഹത്യ;മലയാളിയായ മുൻ ആഭ്യന്തര മന്ത്രിക്ക് സി.ബി.ഐ.നോട്ടീസ്.

ബെംഗളൂരു: സംസ്ഥാനത്ത് വൻ വിവാദമായി മഡിക്കേരിയിലെ ഡിവൈ.എസ്.പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന് സി.ബി.ഐ. നോട്ടീസ് നൽകി. ഭരണ സിരാ കേന്ദ്രമായ വിധാൻ സൗധയിൽ നേരിട്ടെത്തിയാണ് സി.ബി.ഐ. ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകിയത്. കേസിൽ ജോർജിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ. സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. 2016 ജൂലായ് ഏഴിന് മഡിക്കേരിയിലെ വിനായക ലോഡ്ജിലാണ് ഡിവൈ.എസ്.പി ഗണപതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന്‌ മന്ത്രിയായിരുന്ന കെ.ജെ. ജോർജിൽനിന്നും…

Read More

ബെംഗളൂരു സ്ഫോടന പരമ്പര കേസിലെ പിടികൂടാൻ ബാക്കിയുള്ള ഏക പ്രതിയേയും പൊക്കി എൻ.ഐ.എ; പാക്കിസ്ഥാനിൽ നിന്ന് വിവാഹം ചെയ്ത മലയാളിയെ പിടിച്ചത് സൗദിയിൽ നിന്ന്.

ബെംഗളൂരു : 2008 ൽ നഗരത്തിൽ വിവിധ ഇടങ്ങളിൽ നടന്ന ബോംബ് സ്ഫോടന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് എൻ.ഐ.എ. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നാണ് മലയാളിയായ ഷുഹൈബിനെ പിടികൂടുന്നത്. ഡൽഹി സ്ഫോടനക്കേസിലെ പ്രതിയായ ഉത്തർ പ്രദേശ് സ്വദേശി ഗുൽനവാസിനേയും പിടികൂടിയിട്ടുണ്ട്. രണ്ട് പേരേയും ഇന്നലെ വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ പിടികൂടാൻ എൻ.ഐ.എ സംഘം ഒരാഴ്ച മുൻപ് സൗദിയിലേക്ക് തിരിച്ചിരുന്നു. തീവവാദക്കേസിൽ ജയിലിലുള്ള തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്,ലഷ്കർ ഇ തയിബയുടെ പ്രവർത്തകനായ…

Read More
Click Here to Follow Us