ഡി.വൈ.എസ്.പി.ഗണപതിയുടെ ആത്മഹത്യ;മലയാളിയായ മുൻ ആഭ്യന്തര മന്ത്രിക്ക് സി.ബി.ഐ.നോട്ടീസ്.

ബെംഗളൂരു: സംസ്ഥാനത്ത് വൻ വിവാദമായി മഡിക്കേരിയിലെ ഡിവൈ.എസ്.പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന് സി.ബി.ഐ. നോട്ടീസ് നൽകി.

ഭരണ സിരാ കേന്ദ്രമായ വിധാൻ സൗധയിൽ നേരിട്ടെത്തിയാണ് സി.ബി.ഐ. ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകിയത്.

കേസിൽ ജോർജിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ. സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം

2016 ജൂലായ് ഏഴിന് മഡിക്കേരിയിലെ വിനായക ലോഡ്ജിലാണ് ഡിവൈ.എസ്.പി ഗണപതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

അന്ന്‌ മന്ത്രിയായിരുന്ന കെ.ജെ. ജോർജിൽനിന്നും മുതിർന്ന രണ്ടു പോലീസ് ഓഫീസർമാരിൽനിന്നും മാനസിക പീഡനം നേരിടേണ്ടിവന്നതായി മരണത്തിനുമുമ്പ് ഗണപതി ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ജോർജിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഗണപതിയുടെ മകൻ നിഹാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തിരുവിതാംകൂറിൽ, ഇപ്പോൾ കോട്ടയം ജില്ലയുടെ ഭാഗമായ ചിങ്ങവനത്ത് ആണ് കെ.ജെ.ജോർജ് ജനിച്ചത്.പിന്നീട് ഇവരുടെ കുടുംബം കൊടുഗിലേക്കും ബെംഗളൂരുവിലേക്കും മാറിത്താമസിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts