ഒല, ഊബർ, റാപ്പിഡോ ഓട്ടോകൾ നിരോധിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയർന്നതിനെ തുടര്‍ന്ന് മൊബൈല്‍ ആപ് വഴി പ്രവര്‍ത്തിക്കുന്ന ഒല , ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ നിരോധിച്ച്‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

രണ്ട് കിലോമീറ്റര്‍ ദൂരം ഓടാന്‍ 100 രൂപ വരെ ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

ഇത് സാധാരണ ഓട്ടോകള്‍ ഈടാക്കുന്ന ചാര്‍ജ്ജിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. മൂന്ന് ദിവസത്തിനകം ആപുകളില്‍ നിന്നും ഓട്ടോ സേവനം പിന്‍വലിക്കണമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒല, ഊബര്‍, റാപിഡോ എന്നിവയുടെ ഓട്ടോ സര്‍വ്വീസ് നിയമവിരുദ്ധമായും പ്രഖ്യാപിച്ചിട്ടുണ്ട്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

രണ്ട് കിലോമീറ്റര്‍ ദൂരത്തിന് 30 രൂപ എന്നതാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സാധാരണ ഓട്ടോകളുടെ ഇപ്പോഴത്തെ ചാര്‍ജ്ജ്. തുടന്നുള്ള ഓരോ അധിക കിലോമീറ്ററിനും 15 രൂപ വിധം അധികം ഈടാക്കാം. ഉയരുന്ന പെട്രോള്‍, ഡീസല്‍ ചാര്‍ജ് മൂലം ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം പകരാന്‍ ചാര്‍ജ്  കൂട്ടിയതില്‍ വന്ന പിഴവാണ് ഒല, യൂബര്‍, റാപിഡോ ഓട്ടോ സര്‍വ്വീസുകള്‍ക്കെതിരെ പരാതികള്‍ ഉയരാന്‍ കാരണമെന്ന് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts