ബെംഗളൂരു : കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ചേരിപ്പോരിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് കെട്ടിടം രണ്ട് തവണ അലങ്കരിച്ച് ഉദ്ഘാടനം ചെയ്തതായി ആരോപണം.
ബിജെപി എംഎൽഎ ശശികല ജോളിയും എംപി പ്രിയങ്ക ജാരക്കിഹോളിയും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് രണ്ട് തവണയാണ് ഗ്രാമവാസികൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
ബെൽഗാം ജില്ലയിലെ നിപ്പാനി താലൂക്കിലെ യരണാല ഗ്രാമപഞ്ചായത്ത് കെട്ടിടം തങ്ങളുടെ അഭിമാനവേദിയാക്കി രണ്ട് രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനം ചെയ്തു.
നാല് ദിവസം മുമ്പ് പ്രാദേശിക ബിജെപി എംഎൽഎ ശശികല കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. ഈ സമയം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ സ്ഥലത്ത് വൻ സംഘർഷമുണ്ടായി.
എതിർപ്പിനെ അവഗണിച്ച് ശശികല ജോള ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കോൺഗ്രസ് എംപി പ്രിയങ്ക ജാരക്കിഹോളി വീണ്ടും ശനിയാഴ്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ്, അംഗങ്ങൾ, പി.ഡി.ഒ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
പ്രാദേശിക പഞ്ചായത്ത് പ്രസിഡൻ്റിനെ അവഗണിച്ചാണ് ബിജെപി എംഎൽഎ പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന് ഉദ്ഘാടനത്തിന് ശേഷം സംസാരിച്ച പ്രിയങ്ക ജാരക്കിഹോളി പറഞ്ഞു.
അതുകൊണ്ട് ആളുകളുടെ ആവശ്യപ്രകാരമാണ് ഞാൻ ഉദ്ഗാടനം ചെയ്തതെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം, ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്ത് പൂർണമായും മറാത്തിയിലായത് കന്നഡ പ്രേമികളെ വലച്ചു.
കർണാടക പ്രദേശമായിട്ടും കർണാടകയെ പ്രതിനിധീകരിക്കുന്ന എംപി പരിപാടിയുടെ പ്രധാന വേദിയിൽ ഉണ്ടായിരുന്നിട്ടും കന്നഡ മറന്നുപോയതിൽ നാട്ടുകാർ ഖേദം പ്രകടിപ്പിച്ചു.
എംപിമാരുടെ കന്നഡ വിവേചന മനോഭാവത്തെ അപലപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.