ഭാര്യയും കാമുകനും കിടക്കുന്ന കട്ടിലിനടിയിൽ 6 മണിക്കൂറോളം കാത്ത് കിടന്ന് ഭർത്താവ്; ഭാര്യ ശുചിമുറിയിൽ പോയ സമയത്ത് കാമുകനെ വകവരുത്തി.

ബെംഗളൂരു: ആറുമണിക്കൂറോളം കട്ടിലിനടിയില്‍ ഒളിച്ചിരുന്നശേഷം ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

ചിക്കമംഗളൂരു ഹൊസഹള്ളി താണ്ഡ്യ സ്വദേശിയായ 27കാരന്‍ ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭരത് കുമാറിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവര്‍ഷം മുമ്പായിരുന്നു ഭരതിന്റെയും വിനുതയുടെയും വിവാഹം.

ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട്. മൂന്നുവര്‍ഷം മുൻപ് ബംഗളൂരുവില്‍ ജോലി തേടിയെത്തിയ ശിവകുമാര്‍ മൂന്നുദിവസത്തോളം ദമ്പതികളുടെ വീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് വിനുത ശിവകുമാറിന് ജോലി സംഘടിപ്പിച്ച്‌ നല്‍കുകയും ചെയ്തു.

അതിനുശേഷം ശിവകുമാര്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഇതിനിടെ ശിവകുമാര്‍ വിനുതയോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ആദ്യം ഇത് നിരസിച്ച യുവതി ശിവകുമാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ ബന്ധത്തിന് സമ്മതിച്ചു.

ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ വിനുതയും ഭരതും തമ്മില്‍ ബഹളമുണ്ടാകുകയും ചെയ്തു. വഴക്ക് പതിവായതോടെ ആറുമാസം മുമ്പ് വിനുത വീടുവിട്ടിറങ്ങുകയും ആന്ധ്രഹള്ളിയില്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയും ചെയ്തു.

ശനിയാഴ്ച ശിവകുമാര്‍ വിനുതയെ ഫോണ്‍ വിളിക്കുകയും വീട്ടിലേക്ക് വരാമെന്ന് അറിയിക്കുകയും ചെയ്തു.

ശിവകുമാര്‍ വരുന്നതിനെ തുടര്‍ന്ന് രാത്രി എട്ടരയോടെ ചിക്കന്‍ വാങ്ങാനായി വിനുത കടയിലെത്തി. ഇതു കാണാനിടയായ ഭരത് ശിവകുമാര്‍ വരുന്നുണ്ടെന്ന് മനസിലാക്കി വീട്ടില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

കൊലപ്പെടുത്താനായി ഓണ്‍ലൈനില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ കത്തിയും ഭരത് സൂക്ഷിച്ചിരുന്നു.

രാത്രി 10.30ഓടെ ശിവകുമാര്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നു. ഇതേ സമയം ശുചി മുറിയിൽ പോയ വിനുതയെ ഭരത് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ തിരിച്ചെത്തിയ ഭരത് ശിവകുമാറിന്റെ വയറില്‍ കുത്തുകയായിരുന്നു.

മൂന്നുതവണ കുത്തേറ്റ ശിവകുമാര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടര്‍ന്ന് വിനുത പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts