ബെംഗളൂരു പോലീസിന്റെ ജനസമ്പർക്ക മീറ്റിങ് ഇന്ന്.

ബെംഗളൂരു: നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മാസത്തെ ജനസമ്പർക്ക മീറ്റിങ് ശനിയാഴ്ചനടക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കുന്നതിനായി എല്ലാ പോലീസ്ഇൻസ്പെക്ടർമാരോടും അവരുടെ സ്റ്റേഷനുകളിൽ ഇന്നത്തെ ദിവസം ഹാജരാകണമെന്ന് സിറ്റി പോലീസ്കമ്മീഷണർ കമൽ പന്ത് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കാനായുള്ള പ്രത്യേക പരിപാടിയെ  ‘മാസിക  ജനസമ്പർക്ക ദിവസ്എന്ന് വിളിക്കുന്നു.

കാമാക്ഷിപാളയ  പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്  തന്നെ പൊതുജനങ്ങളുമായി സംവദിക്കുന്നതാണ് . മറ്റ് ഉന്നതപോലീസുകാരും ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും (ഡിസിപി) അതാത് അധികാരപരിധിയിലുള്ള ഒരുപ്രധാന പോലീസ് സ്റ്റേഷനിൽ രാവിലെ 11 നും ഉച്ചയ്ക്ക് 1 നും ഇടയിൽ ഹാജരാകും.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

അതാത് സ്റ്റേഷനുകളിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരും സ്റ്റേഷനുകളും ഇവിടെ വായിക്കാം:

സി പി ( ഈസ്റ്റ് ) എസ് മുരുകൻ: ഭാരതിനഗർ

എസിപി (west) സോമെന്ദു മുഖർജി: ജെ പി നഗർ

ഡിസിപി (സെൻട്രൽ) എംഎൻ അനുചെറ്റ്: എസ്ജെ പാർക്ക്

ഡിസിപി (ഈസ്റ്റ് ) എസ് ഡി ശരനപ്പ: കെ ജി ഹാലി

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ഡിസിപി (വെസ്റ്റ്) സഞ്ജീവ് എം പാട്ടീൽ: കാമാക്ഷിപല്യ

ഡിസിപി (നോർത്ത്) ധർമേന്ദർ കുമാർ മീന: രാജഗോപാൽ നഗർ

ഡിസിപി (സൗത്ത്) ഹരീഷ് പാണ്ഡെ: തലഘട്ടപുര

ഡിസിപി (സൗത്ത് ഈസ്റ്റ് ) ജോഷി ശ്രീനാഥ് മഹാദേവ്: ബെഗൂർ

ഡിസിപി (നോർത്ത് ഈസ്റ്റ് ) സി കെ ബാബ: വിദ്യാര്യന്യപുര

ഡിസിപി (വൈറ്റ്ഫീൽഡ്) ഡി ദേവരാജ: മഹാദേവപുര

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts