വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്: സുപ്രിം കോടതി

ബെംഗളൂരു: വനഭൂമി കൃഷി ഉള്‍പ്പെടെയുള്ള വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനഭൂമി ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതു വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മെഹ്തയും ഉള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

ഇത്തരത്തില്‍ സ്വകാര്യ ആവശ്യത്തിന് അനുവദിച്ച വനഭൂമി തിരിച്ചുപിടിച്ചു മര ങ്ങള്‍ വച്ചുപിടിപ്പിക്കാനും കോടതി ഉത്തരവിട്ടു.

ഗാന്ധി ജീവന്‍ കലക്ടീവ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കൃഷി ചെയ്യാനായി 134 ഏക്കര്‍ വനഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസാണിത്. സൊസൈറ്റിയെ എതിര്‍ത്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us