‘പരിവാഹൻ’ വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

വ്യാജ സർക്കാർ വെബ്‌സൈറ്റുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിവന്ന എംസിഎ ബിരുദധാരിയായ 24-കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. യുപിയിലെ ഇറ്റാവ സ്വദേശിയായ അൻഷുൽ യാദവ് ആണ് പോലീസ് പിടിയിലായത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിനോട് സാമ്യമുള്ള ‘parivahan.online’ എന്ന വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് ഡിസിപി രോഹിത് രാജ്ബീർ സിംഗ് അറിയിച്ചു.

ഓൺലൈൻ വഴി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ബുക്ക് ചെയ്തു നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ഉപഭോക്താവിന് പണം നഷ്ടമായതിനെ തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗൂഗിൾ സെർച്ചിൽ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാൾ വ്യാജ പോർട്ടൽ നിർമ്മിച്ചിരുന്നത്. നമ്പർ പ്ലേറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റിൽ കയറിയ പരാതിക്കാരൻ വാഹനത്തിന്റെ വിവരങ്ങൾ നൽകി 1099 രൂപ ഓൺലൈനായി അടച്ചു. എന്നാൽ പിന്നീട് പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
സൈബർ പോലീസിന്റെ സാങ്കേതിക പരിശോധനയിലും സാമ്പത്തിക ഇടപാടുകളുടെ ഉറവിടം തിരഞ്ഞതിലുമാണ് അൻഷുൽ യാദവിലേക്ക് അന്വേഷണസംഘം എത്തിയത്. ഇയാൾ നിർമ്മിച്ച വ്യാജ സൈറ്റിലൂടെ വരുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ സമാനമായ രീതിയിൽ ഈ വെബ്‌സൈറ്റ് വഴി വഞ്ചിക്കപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

പ്രതിയെ ഇറ്റാവയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെബ്‌സൈറ്റ് ഡിസൈനിംഗ്, ബാക്കെൻഡ് മാനേജ്‌മെന്റ്, ഡൊമെയ്ൻ ഹോസ്റ്റിംഗ്, ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ഗേറ്റ്‌വേകൾ എന്നിവയിൽ തനിക്ക് വിദഗ്ദ്ധ ജ്ഞാനമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിയിൽ നിന്ന് രണ്ട് ലാപ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, വ്യാജ വെബ്‌സൈറ്റുകളുടെ സോഴ്സ് ഫയലുകൾ, ലോഗിൻ വിവരങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts