സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു : സംസ്ഥാന ദുരന്ത നിവാരണ സേനയിലെ (എസ്.ഡി.ആർ.എഫ്) സർക്കിൾ ഇൻസ്പെക്ടർ (സി.പി.ഐ) ശ്രീശൈല ചൗഗലയെ (37) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ബെൽഗാമിലെ ചന്നമ്മ നഗറിലുള്ള അദ്ദേഹത്തിന്റെ വസതിയിലായിരുന്നു സംഭവം.

ചൗഗല മുറിക്കുള്ളിൽ കയറി കതകടച്ചതിൽ സംശയം തോന്നിയ ഭാര്യ ഉടൻ തന്നെ എസ്.ഡി.ആർ.എഫിലെ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് മുറിയുടെ വാതിൽ തകർത്ത് അദ്ദേഹത്തെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

മാനസിക വിഷമങ്ങളെത്തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ജീവനൊടുക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം ഇപ്പോൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബി.ഐ.എം.എസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗ്ബാഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പരേതനായ ചൗഗുലയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കും.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts