അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടില്ല: തനിക്കെതിരായ ആരോപണം തള്ളി കർണാടക ജഡ്ജി

ബെംഗളൂരു : റായ്ച്ചൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വേദിയിൽ നിന്ന് ഡോ.ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തെന്നാരോപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ദളിത് സംഘടനകൾ പ്രതിഷേധം നടത്തിയതിന് പിന്നാലെ, അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന ആരോപണം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി മല്ലികാർജുന ഗൗഡ തള്ളി. .

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

തനിക്കെതിരായ ആരോപണങ്ങൾ ഒരു തരം പ്രചരണമാണെന്നും ഇത്രയും മഹത്തായ വ്യക്തിത്വത്തോട് താൻ അനാദരവ് കാട്ടിയിട്ടില്ലെന്നും ഗൗഡ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റ് മുമ്പ് മഹാത്മാഗാന്ധിയുടെ അരികിൽ സ്ഥാപിച്ചിരുന്ന അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യാൻ ഗൗഡ തന്റെ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts