കോവിഡ് 19 രോഗികളുടെ എണ്ണവുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ച് വെക്കുന്നില്ല:ആരോഗ്യമന്ത്രി.

ബെംഗളൂരു: കോവിഡ് -19 വൈറസ് രോഗബാധിതരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങളൊന്നും സർക്കാർ മറച്ചുവെക്കുന്നില്ലെന്ന് കർണാടക ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. “ഞങ്ങളുടെ സർക്കാർ വിശദാംശങ്ങൾ മറയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ല ഇനി വിചാരിച്ചാലും അതിന് കഴിയില്ല , വസ്തുതാപരമായ ഡാറ്റ മാത്രമേ പരസ്യമാക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

പകർച്ചവ്യാധിയുടെ രണ്ടാം തരംഗം നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹംപ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. “കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് തങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നൽകാൻ എല്ലാ പ്രതിപക്ഷ നേതാക്കളെയും സ്വാഗതം ചെയ്യുന്നു എന്നും സിസ്റ്റത്തിലെ എന്ത് പോരായ്മകൾ കണ്ടെത്താനും അവർക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു .

മുഖ്യമന്ത്രി എല്ലാ പാർട്ടികളുടെയും യോഗം വിളിച്ച് ഈ പ്രശ്നം ചർച്ചചെയ്യുന്നത് പരിഗണിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ എന്ത്  ചർച്ചയും ചെയ്യാൻ തല്പരരാണെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts