ടിപ്പു സുൽത്താന്റെ പ്രതിമ കർണാടകയിൽ സ്ഥാപിക്കുമെന്ന് കോൺഗ്രസ്‌ എം.എൽ.എ

ബെംഗളൂരു: കർണാടകയിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ്.

എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

മൈസൂരുവിലോ, ശ്രീരംഗപട്ടണത്തിലോ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കും. വരും തലമുറയ്‌ക്ക് മുന്‍പില്‍ ഈ പ്രതിമ യഥാര്‍ത്ഥ ചരിത്രത്തെ പ്രതിനിധീകരിക്കും. ബിജെപി ഭരണത്തില്‍ ധീരയോദ്ധാവായ ടിപ്പു സുല്‍ത്താന്റെ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക നമ്മുടെ അടിസ്ഥാന ആവശ്യമാണ്. നൂറടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിക്കുകയെന്നും തന്‍വീര്‍ വ്യക്തമാക്കി.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

ഇസ്ലാമില്‍ വിഗ്രഹ ആരാധന നിഷിദ്ധമാണ്. എന്നാല്‍ ടിപ്പുവിന്റെ പ്രതിമയെ താന്‍ ആരാധിക്കും. വരും തലമുറ സത്യമെന്തെന്ന് തിരിച്ചറിയാന്‍ ഇത് കൂടിയേ തീരുവെന്നും തന്‍വീര്‍ കൂട്ടിച്ചേര്‍ത്തു. നരംസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തന്‍വീര്‍.

അതേസമയം എംഎല്‍എയുടെ പ്രഖ്യാപനത്തെ എതിര്‍ത്തും വിമര്‍ശിച്ചും ബിജെപിയുള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മതഭ്രാന്തനായ ഭരണാധികാരിയാണ് ടിപ്പുവെന്ന് ബിജെപി പറഞ്ഞു. പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ബിജെപിയും ഹിന്ദു സംഘടനകളും മുന്നറിയിപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
[masterslider id="10"]

Related posts