ചെന്നൈ: ബിജെപിക്ക് കത്ത ആഘാതം നൽകി എ.ഐ.എ.ഡി.എം.കെ. ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചു. ഇരുപാർട്ടി നേതാക്കളും തമ്മലുള്ള കനത്ത വാക്‌പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. മുതിർന്ന എഐഎഡിഎംകെ നേതാവ് ഡി.ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലില്ല. തിരഞ്ഞെടുപ്പ് സന്ദർഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ ഡി.ജയകുമാർ പറഞ്ഞു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ല. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഐ.എ.ഡി.എം.കെ.…
Read MoreTag: politics
അഭിനയത്തിന് ബ്രേക്ക് ഇട്ട് നടൻ വിജയ് ; രാഷ്ട്രീയ പ്രവേശനമെന്ന് സൂചന
ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി തമിഴകത്ത് പ്രചരണം. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ദളപതി വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട്…
Read Moreനടൻ വിജയ് ബിജെപി യിലേക്കോ? സൂചനയുമായി അണ്ണാമലൈ
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ബിജെപിയിലേക്കെത്തുമോ? ക്ഷണവുമായി അണ്ണാമലൈ.. ആകാംക്ഷയോടെയാണ് ഇതിനായി തമിഴ്നാട് കാത്തിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് വിജയിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതം ചെയ്തിരുന്നു . വിജയിനെപ്പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. വിജയിന്‍റെ രാഷ്ട്രീയ പ്രവേശം ഏറ്റവും അധികം തമിഴ്നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇക്കഴിഞ്ഞ ദിവസം 49ാം പിറന്നാളിനോടനുബന്ധിച്ച് വിജയ് ഉടന്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് സ്ഥിരീകരിച്ച് തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. വിജയിക്ക് 49-ാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ്…
Read Moreരാഷ്ട്രീയത്തിലേക്കുള്ള പ്രവേശന സൂചനകൾ നൽകി നടൻ വിജയ്
എസ്.എസ്.എൽ.സി യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് രാഷ്ട്രീയത്തിലേക്കെന്ന സൂചന വിജയ് ശക്തമാക്കിയത്. നാളത്തെ വോട്ടർമാർ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും കുട്ടികളോട് വിജയ് വ്യക്തമാക്കി. ‘നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തമെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ…
Read Moreസീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് മന്ത്രി
ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തില്‍ ഏഴാം അങ്കത്തിന് മനസ് പാകപ്പെടുത്തിയ മന്ത്രി എസ് അംഗാറ തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലോബീയിങ് എനിക്ക് വശമില്ല. നീണ്ട കാലം പാര്‍ട്ടിയെ സേവിച്ച് ഒരു കറുപ്പടയാളവും ഉണ്ടാക്കാത്ത എന്നോട് സൂചന പോലും തരാതെ ഇങ്ങിനെ ചെയ്തല്ലോ’, തൊണ്ടയിടറി കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് അറിയിച്ച അങ്കാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഭഗരഥി മുരുള്യയാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. സുള്ള്യയില്‍ 1994ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ്…
Read Moreഎകെജി സെന്‍ററിന് നേരെ ബോംബേറ്;
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെ ബോംബേറ്. എന്നാല രാത്രി 11.30 ഓടെ എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിനു മുന്നിലേക്കാണ് ബോംബ് എറിഞ്ഞത്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായും സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ ദൃശ്യങ്ങള്‍ നിന്നും ലഭിച്ചിരിക്കുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ്…
Read Moreബിറ്റ്‌കോയിൻ കുംഭകോണം,രാഷ്ട്രീയ നേതാക്കളുടെ പേരുകൾ കേൾക്കുന്നത് ഞെട്ടിക്കുന്നു ;ഡികെ ശിവകുമാർ
ബെംഗളൂരു : സംസ്ഥാനത്തെ ചില ഉയർന്ന രാഷ്ട്രീയ നേതാക്കൾ മയക്കുമരുന്ന്, ബിറ്റ്കോയിൻ അഴിമതിയിൽ പങ്കുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചതിന് പിന്നാലെ, ഇത് വലിയ തോതിലാണ് നടന്നതെന്നും പേരുകൾ കേൾക്കുന്നത് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. “ബിറ്റ്കോയിൻ അഴിമതി വലിയ തോതിൽ നടന്നിട്ടുണ്ട്, കർണാടകയിലെ അഴിമതിയിൽ വലിയ പേരുകൾ കേൾക്കുന്നു. ഞാൻ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും പേരുകൾ കേൾക്കുന്നത് ഞെട്ടിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു . മയക്കുമരുന്ന്, ബിറ്റ്കോയിൻ അഴിമതിയിൽ കർണാടകയിലെ സ്വാധീനമുള്ള…
Read Moreവകുപ്പിനെ ചൊല്ലി അതൃപ്തി; എം എൽ എ ഓഫീസ് അടച്ചിട്ടു
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ബാക്കിയുള്ള മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകിയ വിഷയത്തിൽ മന്ത്രിമാർക്കിടയിലുള്ള അതൃപ്തി രൂക്ഷമാകുന്നു. പ്രതീക്ഷിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ആനന്ദ് സിങ് ആണ് രാജി ഭീഷണി മുഴക്കിയത്. ഹൊസപേട്ടിയിലുള്ള അദ്ദേഹത്തിന്റെ എം.എൽ.എ. ഓഫീസ് അടച്ചിട്ടു. ബുധനാഴ്ച വൈകീട്ട് അദ്ദേഹം ബെംഗളൂരുവിലെത്തിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹൊസപേട്ടിലെ തന്റെ ഓഫീസ് അടച്ചതോടെ ആനന്ദ് സിങ് രാജിവെച്ചതായി ബുധനാഴ്ച രാവിലെ പലയിടങ്ങളിലും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ആനന്ദ് സിങ്ങുമായി സംസാരിച്ച്…
Read Moreപ്രണബ് മുഖർജിയെ വാനോളം പുകഴ്ത്തി മോഡി
ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രണബ് മുഖർജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്നും മോദി…
Read More