പ്ലസ് ടു വിന് മാർക്ക് കുറവാണോ? ബെംഗളൂരുവിൽ വാടക വീട് ലഭിക്കില്ല, വൈറലായി യുവാവിന്റെ ട്വീറ്റ്

ബെംഗളൂരു: വീട് വാടകയ്ക്ക് ലഭിക്കാൻ വിദ്യാഭ്യാസം ഒരു നിർബന്ധ ഘടകമാണോ? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

യുവാവിന് വിദ്യാഭ്യാസമുണ്ടെങ്കിലും പ്ലസ് ടു വിന് മാർക്ക് വളരെ കുറവായതിനാല്‍ വാടകയ്ക്ക് വീട് നല്‍കാന്‍ വീട്ടുടമ വിസമ്മതിച്ചുവെന്നാണ് വൈറൽ ട്വീറ്റിൽ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. രണ്ട് വാട്സ്‌ആപ് സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റിനൊപ്പം യുവാവ് ചേര്‍ത്തിട്ടുണ്ട്. ബ്രോക്കറും യുവാവും തമ്മിലുള്ള സംഭാഷണം ആദ്യ സ്‌ക്രീന്‍ഷോട്ടില്‍ കാണാം, അതില്‍ ബ്രോക്കര്‍ യുവാവില്‍ നിന്ന് എല്ലാ രേഖകളും ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ കുറിച്ച്‌ എന്തെങ്കിലും എഴുതാനും യുവാവിനോട് നിര്‍ദേശിച്ചു. യുവാവ് ഇതിന് സമ്മതിക്കുകയും ചെയ്തു.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

രണ്ടാമത്തെ സ്‌ക്രീന്‍ഷോട്ടില്‍ യുവാവ് എല്ലാ രേഖകളും ബ്രോക്കര്‍ക്ക് നല്‍കിയതായി കാണാം. ഇതിന് ശേഷം ബ്രോക്കര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ‘നിങ്ങള്‍ക്ക് 12-ാം ക്ലാസില്‍ 75% മാര്‍ക്ക് മാത്രമായതിനാല്‍ വീട്ടുടമ നിരസിച്ചു. 90 ശതമാനം മാര്‍ക്കെങ്കിലും വേണമെന്നാണ് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്, ബ്രോക്കര്‍ മറുപടി നല്‍കി.

ശുഭ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. മാര്‍ക്കുകള്‍ നിങ്ങളുടെ ഭാവി തീരുമാനിക്കുന്നില്ല, പക്ഷേ അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ബംഗളൂരുവിൽ ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു, എന്നായിരുന്നു പോസ്റ്റ്. നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. ചിലര്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും മറ്റുചിലര്‍ ഉടമയെ ട്രോളുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts