സുഡാനിൽ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ബെംഗളൂരു: സുഡാനില്‍ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു.

യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 25 മലയാളികള്‍ ആണ് ബെംഗളൂരു വിമാനത്തവളത്തിൽ കുടുങ്ങിയത്.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന്‍ ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെയാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് കെ വി തോമസ് പ്രതികരിച്ചു. ദില്ലിയിലും മുംബൈയിലും എത്തിയവര്‍ക്ക് ഇത്തരം നിബന്ധനകളില്ലായിരുന്നു. ഉദ്യോഗസ്ഥരോട് ഈ വിഷയത്തില്‍ സംസാരിക്കുമെന്നും കെവി തോമസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts