ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാൻ ചോര കൊണ്ടുള്ള പ്രചാരണം 

ബെംഗളൂരു :മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാന്‍ വ്യത്യസ്ത പ്രചരണവുമായി കോണ്‍ഗ്രസ്.

ബിജെപിയുടെ ഉറച്ച സീറ്റായി ഹൂബ്ലി- ദാര്‍വാര്‍ഡ് സെന്‍ട്രലില്‍ ഏത് വിധേനയും ജഗദീഷിനെ ജയിപ്പിച്ചെടുക്കാനാണ് അണികളുടെ നീക്കം. എച്ച്‌ഡി സെന്‍ട്രലില്‍ നിന്നും ഷെട്ടാര്‍ വിജയിക്കുമെന്ന് അണികള്‍ രക്തത്തില്‍ കത്തെഴുതിയാണ് പ്രചരണം നടത്തുന്നത്.

എന്നാല്‍ ഏത് വിധേനെയും ഷെട്ടാറിനെ മണ്ഡലത്തില്‍ മുട്ടുകുത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഷെട്ടാറിന്റെ പരാജയം ഉറപ്പാക്കാന്‍ ബിജെപി ശക്തനായ ബിഎസ് യെദ്യൂരപ്പയെപ്പോലുള്ള വൻ താര പ്രചാരകരെ മണ്ഡലത്തില്‍ എത്തിച്ചിരുന്നു. ‘തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാര്‍ വിജയിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും’ എന്ന മുദ്രാവാക്യമാണ് പോസ്റ്ററില്‍ കന്നഡയില്‍ എഴുതിയിരിക്കുന്നത്. ഹൂബ്ലിയില്‍ ഷെട്ടാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തോല്‍ക്കുമെന്ന് എന്റെ ചോര കൊണ്ട് എഴുതി തരാമെന്ന് ഹൂബ്‌ളി ദാര്‍വാഡിലെ ബിജെപി യോഗത്തില്‍ യെദ്യൂരപ്പ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് രക്തം കൊണ്ടെഴുതിയ പോസ്റ്ററുമായി കോണ്‍ഗ്രസുകാര്‍ രംഗത്ത് വന്നത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ജഗദീഷ് ഷെട്ടാര്‍ ഒരു കാരണവശാലും ജയിക്കില്ലെന്ന് മുന്‍ ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത്തവണ ഷെട്ടാര്‍ തോല്‍ക്കും. താന്‍ ഇത് എവിടെ വേണമെങ്കിലും എഴുതി തരാമെന്നും യെദ്യൂരപ്പ പറഞ്ഞു. ജഗദീഷ് ഷെട്ടാര്‍ ബിജെപിയെയും പാര്‍ട്ടി അംഗങ്ങളെയും പിന്നില്‍ നിന്നും കുത്തി. സ്വാര്‍ത്ഥത കൂടിയപ്പോഴാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

ഹൂബ്‌ളിയില്‍ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കേണ്ടത് ഓരോ ബിജെപി അംഗത്തിനും ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ പറഞ്ഞു. ഹൂബ്‌ളിയില്‍ ലിംഗായത്ത് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും ബിജെപിയെ വഞ്ചിച്ച ഷെട്ടാറിനെ ലിംഗായത്തുകള്‍ പാഠം പഠിപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ
[masterslider id="10"]

Related posts