മോദിയെ എത്രയേറെ അപകീർത്തിപ്പെടുത്തുന്നുവോ അത്രയേറെ താമര വിരിയും ; അമിത് ഷാ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് .

മോദിയെ എത്രയേറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവോ അത്രയേറെ കൂടുതല്‍ താമര വിരിയുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ബഹുമാനത്തോടെ നരേന്ദ്ര മോദിയെ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുകയാണെന്നും, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയുടെ അഭിമാനം നരേന്ദ്ര മോദി ലോകം മുഴുവനും ഉയര്‍ത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

മരണത്തിന്റെ വ്യാപാരി എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പെട്ടയാള്‍ എന്നാണ് പ്രിയങ്ക ഗാന്ധി ആക്ഷേപിച്ചത്. ഒടുവില്‍ വിഷം ചീറ്റുന്ന പാമ്പ് എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബോധം പോയിരിക്കുകയാണ്അമിത് ഷാ പരിഹസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts