കേരളത്തിൽ നിന്നും കാണാതായ എസ്. ഐ യെ മംഗളൂരുവിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: തിങ്കളാഴ്ച രാവിലെ അപ്രത്യക്ഷനായ തലശ്ശേരി പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ കോളയാട് പുന്നപ്പാറയിലെ കടൽക്കണ്ടം വീട്ടിൽ സി.പി.ലിനേഷിനെ മംഗളൂരുവിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മംഗളൂരുവിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

കഴിഞ്ഞ ദിവസം വരെ സ്വിച്ച് ഓഫായിരുന്ന ഇദ്ദേഹത്തിന്റെ ഫോൺ വ്യാഴാഴ്ച രാവിലെ പ്രവർത്തനക്ഷമമായതോടെയാണ് മംഗളൂരുവിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് മംഗളൂരുവിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

വെള്ളിയാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം തലശ്ശേരിയിൽ നിന്ന് അപ്രത്യക്ഷനായത്. ചൊവ്വാഴ്ച വൈകിട്ട് ബംഗളൂരു സിറ്റി ആറിന് ബംഗളൂരു സിറ്റി സ്റ്റേഷനിൽ എത്തിയതായി റിപ്പോർട്ട് ചെയ്തു.

ഈ സമയം ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. തലശ്ശേരിയിൽ നിന്നെത്തിയ പോലീസ് സംഘവും ഇരിട്ടി ഫയർഫോഴ്സിൽ ജോലിയുള്ള സഹോദരൻ സി.പി. വിജേഷും ലിനേഷിനെ കണ്ടെത്താൻ ബംഗളൂരുവിൽ തിരച്ചിൽ നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts