ന്യൂഡൽഹി : നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകും.
രണ്ടാം വട്ട ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇന്നലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായിരുന്നു. 6 മണിക്കൂറിലധികം നേരം ചോദ്യം ചെയ്യല്‍ നീണ്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഏജന്‍സിയുടെ ഓഫീസില്‍ നിന്ന് അവര്‍ പുറപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ, കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍
പാര്‍ലമെന്‍റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. തുടർന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് പാര്‍ട്ടി എംപിമാരെയും നേതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.