ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്

ബെംഗളൂരു: ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നതിന് ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള സ്റ്റേഷന് ഇത് ആദ്യമായാണ് ഫൈവ് സ്റ്റാർ പദവി ലഭിക്കുന്നത്.

ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യഗുണനിലവാരം പരിശോധിക്കുന്നത്.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഭക്ഷണത്തിന്റെ ഗുണനിലവാരം മാത്രമല്ല ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ കൂടെ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ചീഫ് മെഡിക്കൽ സുപ്രണ്ട് ഡോ. ശോഭ ജഗനാഥ്‌ പറഞ്ഞു.

സ്റ്റേഷനിലെ 40 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ ആണ് ഈ അംഗീകാരം കെഎസ്ആർ സ്റ്റേഷന് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts