യുവമോർച്ച ജില്ലാ സെക്രട്ടറിയെ വെട്ടികൊലപ്പെടുത്തി 

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയിൽ യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരു വിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി.

കേരള രജിസ്ട്രേഷനായ കെഎൽ നമ്പർ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേർ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. വർഗ്ഗീയമായ ചേരിതിരിവുകളും അസ്വാസ്ഥ്യങ്ങളും കൂടിവരുന്ന പ്രദേശമാണ് പൊതുവെ ദക്ഷിണ കന്നഡ പ്രദേശം.

ഇന്നലെ രാത്രിയാണ് പ്രവീൺ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബെല്ലാറയ്ക്ക് സമീപം കോഴിക്കടയുടെ ഉടമയായ പ്രവീൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അഞ്ജാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികൾ തലയിൽ മൂർച്ചയേറിയ നീളൻ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

രക്തത്തിൽ കുളിച്ചുകിടന്ന പ്രവീണിനെ പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts