പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ചൊവ്വാഴ്ച വൈകുന്നേരം നഞ്ചൻകോട് ടൗണിലെ കപില നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇരുവരും ചാമരാജനഗർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. പെൺകുട്ടി പിയു വിദ്യാർത്ഥിനിയാണ്, ആൺകുട്ടി ഇന്ധന സ്റ്റേഷനിൽ ജോലി ചെയ്യുന്നു. കാമുകനെ കാണാതിരിക്കാൻ പെൺകുട്ടിയെ സ്വന്തം നാട്ടിൽ നിന്ന് മാറ്റിയതിനാൽ നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു രണ്ടു പേരും.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ഉടൻ തന്നെ ഇവരെ നഞ്ചൻഗുഡിലെ ആശുപത്രിയിൽ എത്തിച്ചെന്നും അവിടെ സുഖം പ്രാപിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് അവരുടെ മാതാപിതാക്കൾ എത്തിയിട്ടുണ്ടെന്നും , അവർ പോലീസിനെ കാണും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts