‘പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ?’ വിവാദത്തിൽ കുടുങ്ങി കോൺഗ്രസ്‌ എം.എൽ.എ.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി എം.പി സ്മൃതി ഇറാന്റെ ആരോപണത്തിൽ പ്രതികരിച്ച് എം.എൽ.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തിൽനിന്നുള്ള നീതു സിങ് എം.എൽ.എ.യുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഫ്ലയിങ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും അവർ ആരോപിച്ചു. ‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികൾക്ക് ക്ഷാമമില്ല. ഒരു ഫ്ലയിങ് കിസ് നൽകണമെങ്കിൽ, എന്തിനാണ്…

Read More

‘ഫ്ലയിങ് കിസ്’ പരാതിയിൽ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ലയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി അംഗങ്ങൾക്ക് നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതി ഇറാന്റെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം. സ്മൃതി ഇറാനി, ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ്…

Read More

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബോളിവുഡ് നടി

മുംബൈ: അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എംപി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയതും സജീവ ചർച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ ചോദ്യമുയർന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്. വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല.…

Read More

രാഹുൽഗാന്ധിയുടെ അയോഗ്യത വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ…

Read More

മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടികാഴ്ച്ച 19 ന്

ബെംഗളൂരു: സംസ്ഥാനത്തെ മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ നടക്കും. ജൂലൈ 17,18 തിയ്യതികളിൽ പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി നഗരത്തിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കൊപ്പം കെസി വേണുഗോപാൽ രൺദീപ് സുർജ്ജേവാല എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ ചർച്ച ചെയ്യലായിരിക്കും പ്രധാന അജണ്ട. സർക്കാരിന്റെ പ്രശസ്തി വർധിപ്പിക്കുന്ന തരത്തിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകും. പ്രതിപക്ഷ പാർട്ടി യോഗത്തിൽ സോണിയ…

Read More

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധം

ബെംഗളൂരു: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധം. നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫ്രീഡം പാർക്കിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി സിദ്ധാരമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

Read More

രാഹുൽ ​ഗാന്ധിക്ക് തിരിച്ചടി ; അയോഗ്യത തുടരും 

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ രാഹുൽ ​ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ഗുജറാത്ത് ഹെെക്കോടതി. കേസിൽ രാഹുലിന്റെ അയോ​ഗ്യത തുടരുമെന്നും വിചാരണക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുലിനെതിരെ പത്തോളം കേസുകൾ വിവിധ കോടതികളിൽ പരി​ഗണനയിലുണ്ടെന്നും വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി പറഞ്ഞു. ഇതോടെ വയനാട്ടിലെ ലോകസഭാം​ഗത്വത്തിൽ രാഹുലിന്റെ അയോ​ഗ്യത തുടരും. 2019 ൽ കർണാടകത്തിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ്‌ മോദിയുടെ പരാതിയിലാണ്‌…

Read More

വൈകിയിട്ടില്ല… രാഹുലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ്

പാട്‌ന: ഉപദേശക നേതാവ് രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ആർ.ജെ.ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് 53 കാരനായ രാഹുൽ ഗാന്ധിയോട് തമാശ രൂപേണയുള്ള ഉപദേശം. നിങ്ങൾ വിവാഹം കഴിക്കാൻ തയ്യാറാവാത്തത് അമ്മ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ലാലുപറഞ്ഞു.  രാഹുലിന്റെ അരക്കൈ ഷർട്ടിനെയും ലാലു പുകഴ്ത്തി. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണെന്നായിരുന്നു കമന്റ്. ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു 2000 രൂപ…

Read More

തന്ടെ മുത്തച്ഛനെ മന്ത്രിയാക്കണം, രാഹുൽ ഗാന്ധിയ്ക്ക് കത്ത് 

ബെംഗളൂരു: തന്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. കര്‍ണാടക മന്ത്രി സഭാ വികസനത്തില്‍ ടി.ബി ജയചന്ദ്ര ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൊച്ചു മകള്‍ ആര്‍ണ സന്ദീപ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്. ‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിക്ക്, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. എന്റെ മുത്തച്ഛനെ മന്ത്രിയാക്കുന്നില്ല എന്നതില്‍ ഞാൻ ദുഃഖിതയാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം അദ്ദേഹം ദയാലുവും കഴിവുള്ളവനും കഠിനാധ്വാനിയുമാണ്’ എന്ന് പെൻസില്‍ കൊണ്ട് കുറിച്ച കത്ത് സ്മൈലി വരച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.…

Read More

രാഹുൽ ഗാന്ധിക്ക്‌ നേരെ വധഭീഷണി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി. യുപി ഖൊരഖ്പുര്‍ സ്വദേശിയായ മനോജ് റായിയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ലക്നോ പോലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലൻ കുമാറിന്‍റെ ഫോണില്‍ വിളിച്ചായിരുന്നു മനോജ് വധഭീഷണി മുഴക്കിയത്. ലല്ലൻ കുമാറിന്‍റെ ഫോണില്‍ വിളിച്ച മനോജ് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചു.

Read More
Click Here to Follow Us