ഇന്ത്യ – പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത് ആരെന്ന് രാഹുൽ ഗാന്ധി; പൊതുപ്രവർത്തനത്തിൽ മാന്യതയാവാമെന്ന് ബിജെപി

ന്യൂഡൽഹി : ഇന്ത്യ – പാക് സംഘർഷത്തിൽ വിദേശ മന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയ്ക്ക് മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തുകൊണ്ടെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

അതെസമയം ഇന്ത്യക്കും പാകിസ്താനുമിടയിൽ പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി കാണുന്നതെന്ന് ചോദിച്ച രാഹുൽ ഇന്ത്യയുടെ വിദേശനയം തകർന്നിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ദേശസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങൾ രാഹുൽ ഒഴിവാക്കണമെന്നായിരുന്നു ബിജെപി ഉന്നയിച്ച ആവശ്യം. ഓപ്പറേഷൻ സിന്ദൂർ തുടരുമ്പോഴും രാഹുൽ ​ഗാന്ധി അശ്രദ്ധമായ പ്രസ്താവനകളാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
[masterslider id="10"]

Related posts