ന്യൂഡൽഹി : ഇന്ത്യ – പാക് സംഘർഷത്തിൽ വിദേശ മന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയ്ക്ക് മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തുകൊണ്ടെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അതെസമയം ഇന്ത്യക്കും പാകിസ്താനുമിടയിൽ പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി കാണുന്നതെന്ന് ചോദിച്ച രാഹുൽ ഇന്ത്യയുടെ വിദേശനയം തകർന്നിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ദേശസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങൾ രാഹുൽ ഒഴിവാക്കണമെന്നായിരുന്നു ബിജെപി ഉന്നയിച്ച…
Read MoreTag: india pakistan issue
എനിക്ക് പാക്കിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കണം ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതിയുടെ ചാറ്റ് പുറത്ത്
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അലി ഹസനുമായിട്ടുള്ള ജ്യോതിയുടെ വാട്‌സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനില്‍ വിവാഹിതയാകണമെന്നാണ് ചാറ്റിൽ ജ്യോതി പറയുന്നത് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ ജ്യോതി വിവാഹം കഴിച്ചുവെന്ന പ്രചരണങ്ങൾ ശക്തമാകുന്നതിനിടെയാണ് ചാറ്റുകള്‍ പുറത്തു വന്നത്. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഇരുവരും രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്.
Read More