അമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു: അമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

നരസിപുർ താലൂക്കിലെ കോട്ടേഗല ഗ്രാമത്തിലെ ലോകേഷാണ് (33) മരിച്ചത്.

വീട്ടിലേക്കുള്ള ടി.വി. കേബിൾ ലൈനിലുള്ള ഷോർട്ട് സർക്യൂട്ട് കാരണം ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മേൽക്കൂരയിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നു.

ഇതറിയാതെ ലോകേഷിന്റെ അമ്മ നാഗമ്മ മേൽക്കൂരയിലെ കമ്പിയിൽ തൂങ്ങിക്കിടന്ന വസ്ത്രങ്ങൾ ശേഖരിക്കുന്നതിനിടെ ഷോക്കേറ്റു.

  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു

ഇവരെ രക്ഷിക്കാൻ ശ്രമിച്ച ലോകേഷിന്റെ ഭാര്യ കാവ്യക്കും പരിക്കേറ്റു.

ഇരുവരേയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെറ്റൽ കമ്പിയിൽ പിടിച്ച ലോകേഷിന് മാരകമായി ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗ്രാമത്തിൽ മെറ്റൽ ഷീറ്റ് മേൽക്കൂരയുള്ള ഒട്ടേറെ വീടുകളിൽ ഇത്തരത്തിൽ വൈദ്യുതഷോർട്ട് സർക്യൂട്ടുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് പറഞ്ഞു.

കേബിൾ ഓപ്പറേറ്റർമാർ ഗ്രാമം സന്ദർശിച്ച് മുൻകരുതൽ നടപടിയായി മുഴൂവൻ വീടുകളിലേയും കേബിൾ കണക്‌ഷനുകൾ വിച്ഛേദിച്ചുവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts