ഭാര്യയെ വെട്ടി കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ചെന്നൈ: അവിഹിതബന്ധം സംശയിച്ച്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി തള്ളാൻ കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

കഴിഞ്ഞ ദിവസം വഴക്കിട്ടപ്പോള്‍ മാരിമുത്തു സത്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ബാഗുകളിലാക്കി.

മൃതദേഹം പുറത്തു തള്ളാനായി ബാഗുകളെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മണം പിടിച്ചെത്തിയ തെരുവുനായകള്‍ മാരിമുത്തുവിനെ വളഞ്ഞു.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ മാരിമുത്തുവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചാറ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിലുള്ള ദേഷ്യത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് മാരിമുത്തു സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?
[masterslider id="10"]

Related posts