തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിനകത്ത് ചാർജ് ചെയ്‌തിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചാന് അപകടമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംങ്ഷനിലാണ് അപകടമുണ്ടായത്. പോത്തന്‍കോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയിരുന്ന കാറാണ് അപകടത്തിപ്പെട്ടത്. യാത്രക്കിടയില്‍ ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റന്‍ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
Read MoreDay: 23 May 2025
വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല; യുവതിയെ ദാരുണമായി കൊലപ്പെടുത്തി ഭർതൃമാതാപിതാക്കൾ
ബെംഗളൂരു : വിവാഹംകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാൽ യുവതിയെ ഭർതൃമാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊലയ്ക്കുശേഷം അപകടമരണമെന്ന് വരുത്തിത്തീർക്കാനും ശ്രമംനടന്നതായി പോലീസ് അറിയിച്ചു. ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. രേണുകയെ ശനിയാഴ്ച രാത്രി സന്തോഷിന്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേർന്ന് മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി. മലബാഡി ഗ്രാമത്തിന് സമീപം അവർ രേണുകയെ ബൈക്കിൽനിന്ന് തള്ളിയിട്ടു. തുടർന്ന് കല്ലുകൊണ്ട് തലയിൽ ഇടിച്ചു. പിന്നീട് സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു. മോട്ടോർ…
Read Moreആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; രോഗവ്യാപനമുണ്ടായിട്ടില്ലെന്ന് നിഗമനം
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ് ബാധ. 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് സൂചന. വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന് കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക് അയച്ചിട്ടുണ്ട് . ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ് രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി 1.8 എന്നിവക്ക് രോഗവ്യാപന ശേഷി കൂടുതലാണ്
Read Moreപ്ലസ്‌ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു; സംഭവം സമ്മാനം വാങ്ങാൻ പോകുമ്പോൾ
കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചു. അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴു മണിയ്ക്ക് ആണ് സംഭവം. പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ. റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും നിയന്ത്രണം…
Read Moreസന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ക്യാപ്റ്റനുമായ നജിമുദ്ദീന്‍ അന്തരിച്ചു
സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ എ നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന നജിമുദ്ദീന്‍ കൊല്ലം തേവള്ളി സ്വദേശിയാണ്. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. കേരളത്തിന്റെ കിരീടനേട്ടത്തില്‍ നജിമുദ്ദീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്ന് ഫൈനലില്‍ ഹാട്രിക്കടിച്ച് തിളങ്ങിയത് ക്യാപ്റ്റന്‍ മണിയാണെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് 19കാരനായ നജിമുദ്ദീനായിരുന്നു.
Read Moreഅമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതി: 91.33 കോടി രൂപ ചെലവിച്ച് നവീകരിച്ച അഞ്ചുറെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ബെംഗളൂരു : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കർണാടകത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. കൊപ്പാളിലെ മുനിറാബാദ്, ബാഗൽകോട്ട്, ഗദഗ്, ബെളഗാവിയിലെ ഗോഗക് റോഡ്, ധാർവാഡ് എന്നീ റെയിൽവേ സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. രാജസ്ഥാനിലെ ബികാനർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രധാനമന്ത്രി വെർച്വൽ രീതിയിൽ ഉദ്ഘാടനംചെയ്ത രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെട്ടാതായിരുന്നു കർണാടകത്തിലെ സ്റ്റേഷനുകളുടെ ഉദ്ഘാടനം. 91.33 കോടി രൂപ ചെലവിലാണ് സംസ്ഥാനത്തെ അഞ്ചു സ്റ്റേഷനുകൾ നവീകരിച്ചത്. പദ്ധതി പ്രകാരം രാജ്യത്തെ 1,275 റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. ഇതിൽ…
Read More‘ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുമായി ഇങ്ങോട്ട് വരേണ്ട’ : ആപ്പിളിന് ഭീഷണിയുമായി ട്രംപ്
വാഷിംഗ്‌ടൺ: ഐഫോൺ നിർമാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. അമേരിക്കയിൽ അല്ലാതെ ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് യുഎസിൽ വിൽക്കുന്ന ഐഫോണുകൾ നിർബന്ധമായും അമേരിക്കയിൽ നിർമിച്ചയണെന്ന് ട്രംപ് ആവശ്യപ്പെട്ടു. അതെസമയം ട്രംപി ന്റെ ( താരിഫ് ചുമത്തുന്ന) മുന്നറിയിപ്പിനെ തുടർന്ന് ഐഫോൺ നിർമാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വർധിപ്പിക്കുവാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും കാര്യമായ നീക്കം നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം.
Read Moreമലയാളി വിദ്യാർത്ഥി ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബെംഗളൂരുവിൽ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയില്‍…
Read Moreപെൻഷൻ ലഭിക്കാത്തതിന് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബി.ജെ.പിയിൽ
തൊടുപുഴ: സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പിയിൽ. തൊടുപുഴയിൽ നടന്ന പരിപാടിയിൽവച്ച് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചതെന്ന് ബി.ജെ.പിയാണ് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് മറിയക്കുട്ടിക്ക് പ്രതിഷേധിച്ചത് വാർത്തകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയ ഇടതുപക്ഷക്കാർ മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും പ്രചരിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ, മറിയക്കുട്ടി വാർത്തകളിലും…
Read Moreട്രെയിനിൽ നിന്ന് വീണ് രേണു സുധി; ഒഴിവായത് വൻ അപകടം
തിരുവനന്തപുരം: കാലത്തില്‍ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹ മാദ്ധ്യമങ്ങളില്‍ ഫോട്ടോഷൂട്ടും റീല്‍സുകളും ഷോർട്ട് ഫിലിമുകളുമായി സജീവമാണ് രേണു. ഇപ്പോഴിതാ താൻ ട്രെയിനില്‍ നിന്ന് വീണു എന്ന വിവരമാണ് രേണു പങ്കുവയ്ക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് തലയടിച്ച് വീണത്. ട്രെയിനിന്റെ എ.സി കമ്പാർട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിംഗ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോർ തുറക്കാനുള്ള ശ്രമത്തിനിടയില്‍ ട്രെയിൻ നീങ്ങാൻ ആരംഭിച്ചു. പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് പാളത്തിലേക്ക് വീഴാതെ വലിയ അപകടം ഒഴിവായതെന്ന് രേണു പറയുന്നു. തുടർന്ന്…
Read More