സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ക്യാപ്റ്റനുമായ നജിമുദ്ദീന്‍ അന്തരിച്ചു

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ എ നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു.

കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന നജിമുദ്ദീന്‍ കൊല്ലം തേവള്ളി സ്വദേശിയാണ്.

1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. കേരളത്തിന്റെ കിരീടനേട്ടത്തില്‍ നജിമുദ്ദീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

അന്ന് ഫൈനലില്‍ ഹാട്രിക്കടിച്ച് തിളങ്ങിയത് ക്യാപ്റ്റന്‍ മണിയാണെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് 19കാരനായ നജിമുദ്ദീനായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts