അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതി: 91.33 കോടി രൂപ ചെലവിച്ച് നവീകരിച്ച അഞ്ചുറെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കർണാടകത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു.

കൊപ്പാളിലെ മുനിറാബാദ്, ബാഗൽകോട്ട്, ഗദഗ്, ബെളഗാവിയിലെ ഗോഗക് റോഡ്, ധാർവാഡ് എന്നീ റെയിൽവേ സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്.

രാജസ്ഥാനിലെ ബികാനർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രധാനമന്ത്രി വെർച്വൽ രീതിയിൽ ഉദ്ഘാടനംചെയ്ത രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെട്ടാതായിരുന്നു കർണാടകത്തിലെ സ്റ്റേഷനുകളുടെ ഉദ്ഘാടനം.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

91.33 കോടി രൂപ ചെലവിലാണ് സംസ്ഥാനത്തെ അഞ്ചു സ്റ്റേഷനുകൾ നവീകരിച്ചത്. പദ്ധതി പ്രകാരം രാജ്യത്തെ 1,275 റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

ഇതിൽ 61 സ്റ്റേഷനുകൾ കർണാടക ഉൾപ്പെടുന്ന ദക്ഷിണ-പശ്ചിമ റെയിൽവേയുടെ ഭാഗമാണ്. ആദ്യഘട്ടത്തിലാണ് അഞ്ചുറെയിൽവേ സ്റ്റേഷനുകൾ നവീകരണം പൂർത്തിയാക്കിയത്.

ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹലോത്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസരാജ് ഹൊരട്ടി തുടങ്ങിയവർ സംബന്ധിച്ചു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഗദക് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബസവരാജ് ബൊമ്മെ എംപി എന്നിവർ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts