പ്ലസ്‌ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു; സംഭവം സമ്മാനം വാങ്ങാൻ പോകുമ്പോൾ

കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചു. അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ഏഴു മണിയ്ക്ക് ആണ് സംഭവം. പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .

ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു.ഇന്നലെ വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അപകടത്തിൽ വിദ്യാർത്ഥിനി മരിക്കുന്നത്.

ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിദയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts