ജനജീവിത നരകതുല്യമാക്കി സമരം മൂന്നാം ദിവസത്തിലേക്ക്

ബെന്ഗ്ളൂരു : സാധാരണ ജന ജീവിതം നരകതുല്യമാക്കി കെ എസ് ആര്‍ ടീ സി ബസ്‌ സമരം മൂന്നാം ദിവസത്തിലേക്ക്,ഇന്നലെയും കെ എസ് ആര്‍ ടീ സി ബസുകളും ബി എം ടീ സി ബസുകളും മറ്റു കോര്‍പ റേഷന്‍ ബസുകളും നിരത്തില്‍ ഇറങ്ങിയില്ല.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സാധാരണ ജനം വലഞ്ഞു.

സ്വകാര്യ സര്‍ക്കാര്‍ ഓഫീസുകള്‍ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാത്തതു കൊണ്ട് ഓഫീസില്‍  എത്താന്‍ വേണ്ടി വേണ്ടി സാധാരണ ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന കാഴ്ചക്ക് ഇന്നലെയും നഗരം സാക്ഷ്യം വഹിച്ചു.സാധാരണ പബ്ലിക്‌ യാത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സ്വന്തം വാഹനങ്ങള്‍ പുറത്തെടുത്തതോടെ നഗരത്തില്‍ പലയിടങ്ങളിലും മുന്‍പ് ഇല്ലാത്ത വിധം ട്രാഫിക്‌ ബ്ലോക്ക് കല്‍ രൂപപ്പെട്ടു.മഴ കൂടി വന്നതോടെ അതിന്റെ വ്യാപ്തി കൂടി.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

പണിമുടക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്‌ സര്‍ക്കാര്‍ ,ചര്‍ച്ചകള്‍ ഇന്നലെയും വിജയിച്ചില്ല.എസ്മ പ്രയോഗിക്കുന്നതിലും തീരുമാനമായില്ല.കരാര്‍ ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ നടത്താന്‍ കഴിയും എന്നാ സര്‍ക്കാരിന്റെ ആത്മവിശ്വാസവും പാഴ്വാക്കായി.

അവസരം മുതലെടുത്തുകൊണ്ടു സ്വകാര്യവാഹനങ്ങളും ഓട്ടോ കളും ഈ ടാക്കുന്ന കൊല്ല നിരക്ക് നിയന്ത്രിക്കാനും സര്‍ക്കാരിനു പോലിസ് വകുപ്പിനും കഴിഞ്ഞില്ല.

രാവിലെ ആര് മുതല്‍ രാത്രി 11 വരെ അഞ്ചു മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തിക്കൊണ്ടു മെട്രോ നഗര ജീവിതത്തിനു ഈ ഒരു അവസരത്തില്‍ കൈത്താങ്ങ്‌ ആയി

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ താന്‍ തയ്യാറാണ് എന്ന് മുന്‍ മുഖ്യമന്ത്രിയും ജനത ദാല്‍ എസ് നേതാവുമായ് ശ്രീ കുമാരസ്വാമി അവകാശപ്പെട്ടു ,സര്‍ക്കാര്‍ എന്നെയും പ്രതിപക്ഷ നേതാവ് ജഗദീഷ് ഷേട്ടരിനെയും വിളിച്ചു ഒരു ചര്‍ച്ചക്ക് തയ്യാറാകട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts