ബെഗളൂരുവിലെ ഓട്ടോക്കാരുടെ അന്യസംസ്ഥാന വിരോധം വീണ്ടും മറനീക്കി,ഇത്തവണ ആക്രമിക്കപ്പെട്ടത് നോർത്ത് ഇന്ത്യക്കാരനായ മേജർ,വഴിയേ പോയവരും തല്ലാൻ കൂടി ,രക്ഷകനായത് ടെക്കി.

ബെംഗളൂരു : 33 വയസുകാരനായ ആർമി മേജറിനെ കാറിൽ നിന്നുംവലിച്ചിറക്കി മർദ്ദിച്ചു.എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോലോജിക്കു സമീപം കാഗ്ഗാദാസപുര മെയിൻ റോഡിലാണ് സംഭവം .ഹരിയാന രെജിസ്ട്രേഷനിലുള്ള തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന മേജറിനെ സൈഡിൽ എത്തിയ ഓട്ടോക്കാരൻ തുറിച്ചുനോക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം .തന്നെ തുറിച്ചു നോക്കിയവരുടെ ഫോട്ടോ എടുത്ത മേജറിന്റെ കാറിന്റെ വിൻഡ് ഷിൽഡ് നശിപ്പിച്ച ഇയാൾ കന്നടയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു .ഭാഷ മനസിലാകാത്ത മേജർ പോലീസിൽ പരാതി ചെയ്യുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കുകയും…

Read More

പിടിച്ചു നിൽക്കാൻ വിലക്കുറവുമായി സാംസങ് ,അവസരം പരമാവധി പ്രയോജനപ്പെടുത്തൂ

സ്മാർട്ട് ഫോൺ രംഗത്തെ കിടമത്സരത്തിൽ പിടിച്ചു നിൽക്കാനായി സാംസങ് തങ്ങളുടെ മൊബൈലുകളുടെ വില കുറക്കുന്നു .ഫ്ലിപ്കാർട്ടിലാണ് സാംസങ്ങ് ഫോണുകളുടെ വിലയില്‍ വന്‍കുറവ് ദൃശ്യമാകുന്നത് . സാംസങ്ങ് ഗ്യാലക്സി ജെ5, സാംസങ്ങ് ഗ്യാലക്സി എസ്5, സാംസങ്ങ് ഗ്യാലക്സി ഓണ്‍7, ഗ്യാലക്സി നോട്ട് 4 എന്നിവയ്ക്കാണ് വില കുറച്ചത്.സാംസങ്ങ് ഗ്യാലക്സി നോട്ട് 4ന്‍റെ വില 36,900ത്തില്‍ നിന്ന് 27,900 ആയി കുറച്ചു.സാംസങ്ങ് ഗ്യാലക്സി എസ്5 ന്‍റെ വില 13,999 ല്‍ നിന്നും 8,000 ആയി കുറച്ചു.സാംസങ്ങ് ഗ്യാലക്സി ജെ5 2016 എഡിഷന്‍റെ വിലയില്‍ 1000 രൂപ കുറവ്…

Read More

കോൺഗ്രസിനെ മൊഴിചൊല്ലാൻ ഉറച്ചു മാണി ,നിയമസഭയിൽ പ്രത്യേക ബ്ളോക് ആയി ഇരിക്കാൻ തീരുമാനം ,മാണി പോകില്ലെന്ന് സുധീരൻ

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യം ചർച്ച ചെയ്യാനായി മാണി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചു. എല്ലാവര്‍ക്കും യോജിപ്പുള്ള തീരുമാനമേ എടുക്കാവൂയെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. അതേസമയം മാണി യു.ഡി.എഫ് വിടുമെന്നത് അഭ്യൂഹം മാത്രമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം സമവായ നീക്കങ്ങള്‍ക്ക് മാണി വഴങ്ങുന്നില്ല. അനുനയ നീക്കവുമായെത്തിയ ഉമ്മന്‍ ചാണ്ടിയോട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടാം നിര നേതാക്കളും കോണ്‍ഗ്രസിനോട് കടുത്ത അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ബാര്‍…

Read More

പെട്രോൽ ഡീസൽ വില കുറച്ചു

ദില്ലി: ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പൈസയും ഡീസലിന് രണ്്ടു രൂപയുമാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രൂഡ് ഓയില്‍ വിലയിലുണ്്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമായത്.

Read More

സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂദൽഹി: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതിന്റെ ഇരുപത്തിരണ്ടാമത്തെ എഡീഷനിൽ സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തെ സൈബർ ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങളിലൂടെയുള്ള കബളിപ്പിക്കലുകൾ രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണെമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. അബ്ദുൽ കലാമിനെ ഓർക്കുമ്പോൾ നമ്മള്‍ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയുമൊക്കെ ഓര്‍ക്കുന്നുവെന്നു പറഞ്ഞ മോദി, വരും നാളുകളില്‍ സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നോട്ടു പായുന്ന ഭാരതമായിരിക്കും നമുക്ക് കാണാന്‍ കഴിയുകയെന്നും പ്രത്യാശ…

Read More

പാക് മോഡലിനെ കൊന്നത് സഹോദരനല്ലെന്ന് റിപ്പോർട്ട്

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ മോഡലും സോഷ്യൽ മീഡിയയിലെ താരവുമായ ഖൻ‌ദീൽ ബലോചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നും മറിച്ച് ബന്ധുക്കളാണെന്നും പാക്കിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഖൻദീലിനെ കഴുത്തുഞെരിച്ചു കൊന്നതു താനാണെന്നു സഹോദരൻ മുഹമ്മദ് വസീം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ നുണ പരിശോധയിൽ ഖൻദീലിന്റെ കൈകളും കാലുകളും കൂട്ടിപ്പിടിക്കുകമാത്രമാണു വസീം ചെയ്തതെന്നും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത് ബന്ധു ഹഖ് ആണെന്നും മനസിലാക്കാൻ സാധിച്ചു. ഗുളിക കൊടുത്തു മയക്കിയശേഷമാണു കൊല നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖൻദീലിന്റെ ബന്ധുവായ ഹഖ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം…

Read More

മൂന്നാര്‍ ഒഴിപ്പിക്കല്‍ പരാജയപ്പെട്ടതിനു കാരണം പാളയത്തില്‍ പട തന്നെ.കെ .സുരേഷ്കുമാര്‍ ഐ എ എസ് വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യം പരാജയപ്പെടുത്തിയത് സിപിഐ ആയിരുന്നുവെന്ന് കെ. സുരേഷ് കുമാര്‍ ഐഎഎസ്. സിപിഐയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൈയേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് പറഞ്ഞതായും സുരേഷ് കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ചുക്കാന്‍ പിടിക്കാന്‍ വിഎസ് നിയോഗിച്ച മൂന്നു ‘കരിമ്പൂച്ച’കളില്‍ പെട്ട സുരേഷ്‌കുമാര്‍ ഇന്നലെ ഐഎഎസില്‍ നിന്നു സ്വയം വിരമിച്ചു. സിപിഐയില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും വിഎസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായത്. മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28 ദിവസം കൊണ്ട് അവസാനിപ്പിച്ചു.…

Read More

കാണാതായ വ്യോമസേന വിമാനം വിശാഖപട്ടണത്ത് കണ്ടെത്തി ???

ചെന്നൈ: കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനം വിശാഖപട്ടണത്തിനു സമീപമുള്ള വനത്തിനുള്ളിൽ തകർന്ന് വീണുവെന്ന് അഭ്യൂഹം. നാഥാവരം മണ്ഡലിന് സമീപത്തെ സുരുഗുഡു റിസർവ് വന മേഖലയിലെ ആദിവാസികളിലാരോ വിമാനം തകർന്ന് വീഴുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേന്ദ്ര ഏജൻസികൾ ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചത്. വിമാനം കാണാതായ ദിവസം വനത്തിനുള്ളിൽ നിന്നും അത്യുഗ്രമായ സ്ഫോടന ശബ്ദം തങ്ങൾ കേട്ടുവെന്ന് ആദിവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ പശ്ചാത്തലത്തിൽ വനത്തിനുള്ളിലേക്ക് അന്വേഷണ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായിട്ടുള്ള ഇവർക്കൊപ്പം വനത്തെ നന്നായി അറിയാവുന്ന ആദിവാസികളും കൂടെയുണ്ട്.…

Read More

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് തകര്‍ച്ച

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് തകര്‍ച്ച. അദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ആള്‍ ഔട്ടായി. അശ്വിന്‍ അഞ്ച് വിക്കറ്റും ഇശാന്തും ഷാമിയും രണ്ട് വിക്കറ്റ് വീതവും അമിത് മിശ്ര ഒരുവിക്കറ്റും വീഴ്ത്തി. 62 റണ്‍സ് നേടിയ ബ്ലാക്ക്വുഡിനും 37 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സിനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇവരെ രണ്ടുപേരെയും അശ്വിനാണ് പറഞ്ഞയച്ചത്. നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.…

Read More

സൂക്ഷിക്കുക!!മഴ വീണ്ടും വന്നതോടെ നഗരത്തില്‍ ഡെങ്കി പനിയും ചിക്കന്‍ ഗുനിയയും പടരുന്നു!!

ബെന്ഗളൂരു: കാലവര്‍ഷം കനത്തതോടെ നഗരം ഡെങ്കിപനിയുടെയും ചിക്കന്‍ ഗുനിയയുടെയും ഭീഷണിയില്‍.ജൂലയ് 25വരെ ഉള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 85 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സ തേടി. ബെന്ഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.ബി)യുടെ നേതൃത്വത്തില്‍ കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ ആണെങ്കിലും പനി ബാധിതരുടെ എണ്ണം ആശങ്കഉയര്‍ത്തുന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നഗരത്തിന്റെ പലഭാഗങ്ങില്‍ ഉണ്ടായ വെള്ളക്കെട്ടുകള്‍ ഇപ്പോഴുള്ള സാഹചര്യത്തെ കൂടുതല്‍ പ്രശ്ന കലുഷിതമാക്കി മാറ്റാന്‍ ആണ് സാധ്യത. ഹോസുര്‍ റോഡിലെ ബൊമ്മനഹള്ളി,ബെന്നെര്‍ഘട്ട റോഡിലെ ബിലെകഹള്ളി,ജെ പി നഗര്‍,കോടി ചിക്കനഹള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ…

Read More
Click Here to Follow Us