വേനൽച്ചൂടേറി; നഗരത്തിലെ തടാകക്കരയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്ക് തീപ്പിടുത്തം പതിവാകുന്നു

ബെംഗളൂരു ∙ വേനൽച്ചൂടേറിയതോടെ നഗരത്തിലെ തടാകതീരങ്ങളിൽ മാലിന്യത്തിനു തീപിടിക്കുന്നത് പതിവായിട്ടുണ്ട്.

ഒരു മാസത്തിനിടെ ബേഗൂർ തടാകക്കരയിൽ 5 തവണയാണ് തീപിടിത്തമുണ്ടായത്.

അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി തീയണച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുക ഉയരുന്നത് തുടരുകയാണ്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിയെരിഞ്ഞുള്ള വിഷപ്പുക ജനജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്.

തടാകസംരക്ഷണത്തിനായി കോടികൾ ചെലവഴിച്ചിട്ടും തീരങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് തടയാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

തടാകത്തിന് ചുറ്റുവേലികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവ മുറിച്ചുമാറ്റിയ നിലയിലാണ്.

അറവുമാലിന്യങ്ങളും കെട്ടിടങ്ങൾ പൊളിച്ച ശേഷമുള്ള കോൺക്രീറ്റ് മാലിന്യങ്ങളും തടാകതീരങ്ങളിൽ കാണാം.

മാലിന്യം തള്ളുന്നത് തടയാനായി ബിബിഎംപി നേരത്തേ മാർഷലുമാരെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് ഇവരുടെ എണ്ണം കുറച്ചിരുന്നു.

ഉണങ്ങിയ പുൽക്കാടുകൾ വെട്ടിനീക്കുന്നതും മാസങ്ങളായി നിലച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts