ഹാൾ ടിക്കറ്റ് ആട് തിന്നു; വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : ഹാൾ ടിക്കറ്റ് വീട്ടിലെ ആട് തിന്നതിനെ തുടർന്ന് ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം.

ഹാൾ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് വിദ്യാർഥിനി ഭയന്നു.

തുടർന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കത്തെഴുതി.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ഈ കത്ത് സഹോദരനെ ഏൽപ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു.

വീട്ടുകാരും അയൽവാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റിൽ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു.

അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ, സ്കൂൾ അധികൃതർ വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts